കുട്ടികൾ ഇത് കഴിച്ചാൽ ഇങ്ങനെ സഭാവിക്കുമോ…..

January 18, 2022
98
Views

കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചക്കു പോഷകസമൃദ്ധമായ ആഹാരം അത്യാവശ്യമാണ് . തലച്ചോറിന്റെ വളർച്ചക്കും ബുദ്ധിവികാസത്തിനും ഒമേഗ ഫാറ്റി ത്രീ ആസിഡ് വളരെ അത്യാവശ്യമാണ് . മത്സ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ഒമേഗ ഫാറ്റി ത്രീ ആസിഡുള്ളത് . മത്തി , അയല , ചൂര തുടങ്ങിയ മത്സ്യങ്ങളും സോയാബീൻ , പാൽ , മുട്ട , ഇറച്ചി എന്നിവയും ആഹാരത്തിൽ ഉൾപ്പെടുത്തണം . ബ്രോയിലർ കോഴി ഒഴിവാക്കി നാടൻ കോഴിയിറച്ചി വേണം നൽകാൻ . പഴവർഗങ്ങളും പച്ചക്കറികളും ബുദ്ധിയെ ത്വരിതപ്പെടുത്തുന്നു . മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് ശ്രദ്ധക്കുറവു മാറ്റാൻ സഹായിക്കും . ബദാം , കശുവണ്ടി , ഒലിവ് എണ്ണ എന്നിവയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ ബൗദ്ധിക പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തും . ഈന്തപ്പഴും , തേൻ എന്നിവയും നൽകാം . സിങ്ക് അടങ്ങിയിട്ടുള്ള മത്തക്കുരു പോലെയുള്ളവ ഓർമശക്തി കൂട്ടാൻ നല്ലതാണ് . ആപ്പിൾ കഴിച്ചാൽ തലച്ചോറിന് ഉണർവ് ലഭിക്കും . നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി കോശങ്ങ ളുടെ പ്രവർത്തനക്ഷമതക്ക് അത്യാവശ്യമാണ് . ഓർമ ശക്തി കൂട്ടാനും ശ്രദ്ധക്കുറവ് പരിഹരിക്കാനും വൈറ്റമിൻ സി സഹായിക്കും .നാരുകളും മാംസ്യങ്ങളും ധാരാളമടങ്ങിയ ആഹാരം , എളുപ്പത്തിൽ ദഹിക്കുന്ന ആഹാരം എന്നിവ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം . ഗോതമ്പ് , കടല , പയർ വർഗങ്ങൾ എന്നിവ കൊണ്ടുള്ള ആഹാരം നൽകണം . തൊലി കളയാത്ത ധാന്യങ്ങളാണ് ഉത്തമം .
നാരുകളും മാംസ്യങ്ങളും ധാരാളമടങ്ങിയ ആഹാരം , എളുപ്പത്തിൽ ദഹിക്കുന്ന ആഹാരം എന്നിവ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം . ഗോതമ്പ് , കടല , പയർ വർഗങ്ങൾ എന്നിവ കൊണ്ടുള്ള ആഹാരം നൽകണം . തൊലി കളയാത്ത ധാന്യങ്ങളാണ് ഉത്തമം . പഴങ്ങൾ , ജ്യൂസുകളാക്കി നൽകുന്നതിനു പകരം സാലഡ് രൂപത്തിൽ നൽകാം . പച്ചക്കറികളും കൂടി ഇതിൽ ഉൾപ്പെടുത്താവുന്നതാണ്.സൂപ്പും നല്ലതാണ് .

Article Categories:
India

Leave a Reply

Your email address will not be published. Required fields are marked *