പോവ നിയോ അവതരിപ്പിച്ച് ടെക്നോ

January 21, 2022
132
Views

കൊച്ചി: ആഗോള പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ പോവ ശ്രേണിയില്‍ പുതിയ മോഡലായ പോവ നിയോ അവതരിപ്പിച്ചു. പോവ ശ്രേണിയില്‍ നിന്നുള്ള സ്മാര്‍ട്ട്ഫോണുകള്‍ താങ്ങാവുന്ന വിലയില്‍ സമാനതകളില്ലാത്ത കരുത്തും വേഗവുമായാണ് എത്തുന്നത്. പുതു തലമുറ ഉപഭോക്താക്കള്‍ പലവിധ ആവശ്യങ്ങള്‍ക്കായാണ് സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്നത് അതുകൊണ്ടു തന്നെ വലിയ അളവിലുള്ള ഡാറ്റ യ്ക്കായി കൂടുതല്‍ കരുത്തും മെമ്മറിയുമുള്ള ഫോണുകളാണ് തേടുന്നത്. പുതിയ പോവ നിയോയില്‍ ഈ ആവശ്യങ്ങള്‍ക്കെല്ലാം അനുയോജ്യമായ സവിശേഷതകളുണ്ട്. സൂപ്പര്‍ലേറ്റീവ് മെമ്മറി ഫ്യൂഷന്‍ സാങ്കേതിക വിദ്യയിലൂടെ 6ജിബി റാം 11 ജിബി റാംവരെ ഉയര്‍ത്താം. 128 ജിബി സ്റ്റോറേജ്, 18വാട്ടില്‍ വേഗം ചാര്‍ജാകുന്ന 6000 എംഎഎച്ച് ബാറ്ററി, 6.8 ഇഞ്ച് ഡിസ്പ്ലേ, കര്‍വ്ഡ് രൂപകല്‍പ്പനയിലുള്ള ബോഡി തുടങ്ങിയ സവിശേഷതകളെല്ലാമുണ്ട്.
13 എംപി എഐ ഡ്യുവല്‍ റിയര്‍ ക്യാമറ, ക്വാഡ് ഫ്ളാഷ്ലൈറ്റ്, 8എംപി സെല്‍ഫി കാമറ എന്നിവയോടെയാണ് പോവ നിയോ വരുന്നത്. ഡ്യുവല്‍ ഫ്ളാഷ്ലൈറ്റ് ഏതു സാഹചര്യത്തിലുമുള്ള ചിത്രങ്ങള്‍ക്ക് നല്ല മിഴിവ് നല്‍കുന്നു.

പോവ പോര്‍ട്ട്ഫോളിയോയിലെ വൈവിധ്യമാര്‍ന്ന സ്മാര്‍ട്ട്ഫോണുകളുമായി ഇടത്തരം-ഉയര്‍ന്ന വിഭാഗങ്ങളില്‍ ശക്തമായ സാന്നിദ്ധ്യമാകാനാണ് തങ്ങള്‍ പരിശ്രമിക്കുന്നത്. ഇന്നത്തെ യുവാക്കള്‍ ആഗ്രഹിക്കുന്ന സവിശേഷതകളായ വേഗം, പ്രകടനം, ഡിസൈന്‍ എന്നിവയുമായാണ് ടെക്നോ പോവ നിയോ എത്തിയിരിക്കുന്നത്. പോവ 5ജി വഴി കൂടുതല്‍ പുതുമകള്‍ കൊണ്ടുവരാനും നവീകരണത്തിന്‍റെ ശക്തി പുനര്‍നിര്‍വചിക്കാനാകുമെന്നും തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് ട്രാന്‍സ്ഷന്‍ ഇന്ത്യയുടെ സിഇഒ അരിജീത് തലപത്ര പറഞ്ഞു.
പോവ നിയോയ്ക്ക് ഫിംഗര്‍പ്രിന്‍റ് സ്കാനര്‍, ഫേസ് ലോക്ക് എന്നിങ്ങനെ ഡ്യുവല്‍ സെക്യൂരിറ്റി ഫീച്ചറുകളുണ്ട്. പൊവേഹി ബ്ലാക്ക്, ഗീക്ക് ബ്ലൂ, ഒബ്സിഡിയന്‍ ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. 12,999രൂപയാണ് വില, ഇതോടൊപ്പം 1499 രൂപ വിലയുള്ള ടെക്നോ ഇയര്‍ബഡുകള്‍ സൗജന്യമായി ലഭിക്കും. എല്ലാ റീട്ടെയില്‍ സ്റ്റോറുകളിലും ജനുവരി 22 മുതല്‍ പോവ നിയോ ലഭ്യമാണ്

Article Categories:
Technology

Leave a Reply

Your email address will not be published. Required fields are marked *