സിനിമ ടിക്കറ്റ് മുതല്‍ വിമാന ടിക്കറ്റ് വരെ സൂക്ഷിക്കാം; ഉപയോഗിക്കാം ഗൂഗിള്‍ വാലറ്റ്

May 10, 2024
3
Views

ഗൂഗിളിന്റെ പുതിയ സേവനമായ ഗൂഗിള്‍ വാലറ്റ് എങ്ങനെ ഉപയോഗിക്കാം എന്ന സംശയത്തിലാണ് ഉപഭോക്താക്കളെല്ലാം. ടിക്കറ്റുകള്‍ ഡിജിറ്റല്‍ കാസർഡുകള്‍ എന്നിവ സൂക്ഷിക്കാവുന്ന ഒരു ആപ്ലിക്കേഷനായാണ് ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ പരിചയപ്പെടുത്തിയിരിക്കുന്നത്.

ഗൂഗിള്‍ പേ ഉപയോഗിക്കുന്നവർക്ക് സൗജന്യമായി ഗൂഗിള്‍ വാലാട്ടിന്റെ സേവനം ലഭിക്കുന്നതാണ്.

നിലവില്‍ 80 രാജ്യങ്ങളില്‍ ലഭിക്കുന്ന ഗൂഗിള്‍ വാലറ്റ് സേവനത്തിലൂടെ സിനിമ ടിക്കറ്റ്, ഇവന്റ് ടിക്കറ്റ്, ബോർഡിങ് പാസ്, മെട്രോ ടിക്കറ്റ് എന്നിവയും സൂക്ഷിക്കാവുന്നതാണ്. വോലറ്റ് സേവനത്തിനായി എയർ ഇന്ത്യ, ഇൻഡിഗോ, ഫ്ലിപ്കാർട്, കൊച്ചി മെട്രോ, പൈൻ ലാബ്സ്, പിവിആർ ഐനോക്സ് എന്നിവയുമായും ഗൂഗിള്‍ സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്.ഗൂഗിള്‍ പ്ലെയ്സ്റ്റോറിലൂടെ ഗൂഗിള്‍ വാലറ്റ് എന്ന് തിരഞ്ഞ് നമുക്ക് ആപ്പ് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഗൂഗിള്‍ പേയുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ എളുപ്പത്തില്‍ തന്നെ ലോഗിൻ ചെയ്ത് ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാവുന്നതാണ്.

Article Categories:
Latest News · Technology

Leave a Reply

Your email address will not be published. Required fields are marked *