രഞ്ജി ട്രോഫിയുടെ ആദ്യ ഘട്ടം ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 15 വരെയും ഐപിഎല്ലിന് ശേഷമുള്ള ഘട്ടം മെയ് 30 മുതല്‍ ജൂണ്‍ 26 വരെയും നടക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യാഴാഴ്ച സംസ്ഥാന ഘടകങ്ങളെ അറിയിച്ചു.മിക്ക ടീമുകള്‍ക്കും മൂന്ന് മത്സരങ്ങള്‍ മാത്രമേ കളിക്കാനാകൂ.
ടൂര്‍ണമെന്റില്‍ 62 ദിവസങ്ങളിലായി 64 ഗെയിമുകള്‍ ഉണ്ടാകും, ആദ്യ ഘട്ടത്തില്‍ 57 മത്സരങ്ങളും രണ്ടാം ഘട്ടത്തില്‍ നാല് ക്വാര്‍ട്ടര്‍ ഫൈനല്‍, രണ്ട് സെമി ഫൈനല്‍, ഫൈനല്‍ എന്നിവ ഉള്‍പ്പെടുന്ന ഏഴ് നോക്കൗട്ട് ഗെയിമുകളുമുണ്ട്.
രാജ്കോട്ട്, കട്ടക്ക്, ചെന്നൈ, അഹമ്മദാബാദ്, തിരുവനന്തപുരം, ഡല്‍ഹി, ഹരിയാന, ഗുവാഹത്തി എന്നിവിടങ്ങളിലാണ് എലൈറ്റ് ഗ്രൂപ്പ് മത്സരങ്ങളും പ്ലേറ്റ് ലീഗ് മത്സരങ്ങള്‍ കൊല്‍ക്കത്തയിലും നടക്കും.
Article Categories:
Sports