2022 മാരുതി സുസുക്കി സിയാസ് നാല് പുതിയ നിറങ്ങളിൽ ലഭിക്കും

February 12, 2022
156
Views

മാരുതിയില്‍ നിന്നുള്ള ഇടത്തരം സെഡാനായ മാരുതി സുസുക്കി സിയാസിന് നാല് പുതിയ എക്സ്റ്റീരിയര്‍ പെയിന്റ് സ്‌കീമുകള്‍ ലഭിച്ചു. ഇപ്പോള്‍, 2022 മാരുതി സിയാസ് മോഡല്‍ ലൈനപ്പ് സാധാരണ പ്രൈം ഡിഗ്‌നിറ്റി ബ്രൗണ്‍, മിഡ്നൈറ്റ് ബ്ലാക്ക്, പേള്‍ ആര്‍ട്ടിക് വൈറ്റ് ഷേഡുകള്‍ക്കൊപ്പം പുതിയ ഒപ്പുലന്റ് റെഡ്, സെലസ്റ്റിയല്‍ ബ്ലൂ, ഗ്രാന്‍ഡ്യൂര്‍ ഗ്രേ, സ്പ്ലെന്‍ഡിഡ് സില്‍വര്‍ നിറങ്ങളില്‍ വരുന്നു. നെക്സ ബ്ലൂ, സാംഗ്രിയ റെഡ്, മാഗ്മ ഗ്രേ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകള്‍ കമ്പനി നീക്കം ചെയ്തിട്ടുണ്ട് എന്നും ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സെഡാനില്‍ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, ലെതര്‍ സീറ്റുകള്‍, ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍, 16 ഇഞ്ച് അലോയ്കള്‍ എന്നിവ ഉയര്‍ന്ന ട്രിമ്മുകള്‍ക്കായി നീക്കിവച്ചിരിക്കുന്നു. ഉയരം ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റ്, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ക്യാമറ ഡിസ്പ്ലേയുള്ള റിയര്‍ വ്യൂ മിറര്‍, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ, ഹില്‍ ഹോള്‍ഡുള്ള ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം എന്നിവയും ഇതിലുണ്ട്.

സിയാസുമായി മാരുതി കുതികുതിക്കുന്നു, ആറുവര്‍ഷത്തിനിടെ വിറ്റത് മൂന്നുലക്ഷം

പുതിയ 2022 മാരുതി സിയാസിന് കരുത്ത് പകരുന്നത്, മൈല്‍ഡ് SHVS സംവിധാനമുള്ള നിലവിലെ അതേ 1.5L K15B നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ്. മോട്ടോര്‍ 6,000 ആര്‍പിഎമ്മില്‍ 104 ബിഎച്ച്പി പവറും 4,400 ആര്‍പിഎമ്മില്‍ 138 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. നിലവില്‍, അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് സെഡാന്‍ വരുന്നത്.

റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കുകയാണെങ്കില്‍, മാരുതി സുസുക്കി അതിന്റെ നിലവിലുള്ള നാല് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മാറ്റി പുതിയ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നല്‍കും. പുതിയ ആറ് സ്പീഡ് ട്രാന്‍സ്മിഷന്‍ മാരുതി സുസുക്കിയുടെ വാഹനത്തെ വരാനിരിക്കുന്ന CAFÉ 2 (കോര്‍പ്പറേറ്റ് ശരാശരി ഇന്ധന സമ്പദ്വ്യവസ്ഥ) മാനദണ്ഡത്തിന് അനുസൃതമാക്കും, അത് 2022 ഏപ്രിലില്‍ നടപ്പിലാക്കും.

പുതിയ ഗിയര്‍ബോക്സ് മികച്ച പ്രതികരണങ്ങളും ഷിഫ്റ്റ് സമയങ്ങളും വാഗ്ദാനം ചെയ്യും, അതിന്റെ സ്പോര്‍ട്സ് മോഡ്, ചേര്‍ത്ത അനുപാതങ്ങള്‍, മാനുവല്‍ ഷിഫ്റ്റ് ഓപ്ഷന്‍ എന്നിവയും വാഹനത്തെ വേറിട്ടതാക്കുന്നു. ഇത് കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുകയും ഇന്ധനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും. പുതിയ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭിക്കുന്ന ആദ്യത്തെ വാഹനമായിരിക്കും നവീകരിച്ച മാരുതി എര്‍ട്ടിഗ. തുടര്‍ന്ന് പുതിയ തലമുറ ബ്രെസ, XL6 ഫെയ്സ്ലിഫ്റ്റ്, സിയാസ്, എസ്-ക്രോസ് എന്നിവയ്ക്കും ഈ സംവിധാനം ലഭിക്കും.

മാരുതിക്ക് വേണ്ടി ഇന്നോവയുടെ സഹോദരനെ ടൊയോട്ട ഉപക്ഷിച്ചപ്പോള്‍ അനാഥമായത്..

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ പ്രീമിയം സെഡാനായ യാരിസ് ഇന്ത്യന്‍ നിരത്തുകളോട് വിടപറഞ്ഞിരിക്കുന്നു. കഴിഞ്ഞ മാസം അവസാനത്തോടെ യാരസിന്റെ നിര്‍മ്മാണം കമ്പനി അവസാനിപ്പിച്ചിരിക്കുന്നു.

എന്നാല്‍, ഈ നീക്കം അപ്രതീക്ഷിതമല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍. ടൊയോട്ടയുടെ യാരിസിന് പകരക്കാരനായി മാരുതി സിയാസിന്റെ റീ-ബാഡ്ജിംഗ് പതിപ്പ് വിപണിയില്‍ എത്തുമെന്ന് മുമ്പുതന്നെ വാര്‍ത്തകള്‍ വന്നിരുന്നു. യാരിസിന് പകരക്കാരനായി ബെല്‍റ്റ എന്ന മോഡലിന്റെ പണിപ്പുരയിലാണ് ടൊയോട്ട എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മാരുതിയുമായുള്ള കൂട്ടുകെട്ടിലാണ് ബെല്‍റ്റ ഒരുങ്ങുന്നത്. മാരുതി സുസുക്കി സിയാസ് സെഡാനാണ് ടൊയോട്ടയുടെ ലോഗോ ഒട്ടിച്ച് ബെല്‍റ്റ ആയി മാറാന്‍ ഒരുങ്ങുന്നത്. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന യാരിസിന് പകരമായിരിക്കും ബെല്‍റ്റ വരുന്നത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. 2022 ഓടെ ഈ മോഡല്‍ നിരത്തില്‍ എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ പ്രോഡക്ട് സ്ട്രാറ്റജിയുടെ ഭാഗമായാണ് വാഹനത്തിന്റെ ഉത്പാദനം അവസാനിപ്പിക്കുന്നതെന്നാണ് ടൊയോട്ട കമ്പനി പറയുന്നത്. പുതിയ വാഹനനിര 2022-ല്‍ അവതരിപ്പിക്കുമെന്നും പുതിയ മോഡലിനായാണ് ഈ പിന്മാറ്റമെന്നും ടൊയോട്ട ഇന്ത്യ അറിയിക്കുന്നു.

ഇതാ പുതിയ തലമുറയിലേക്ക് പ്രവേശിക്കുന്ന മൂന്ന് ജനപ്രിയ മാരുതി സുസുക്കി കാറുകള്‍

അതേസമയം വിപണിയില്‍ അവതരിപ്പിച്ച് വെറും മൂന്ന് വര്‍ഷത്തിനുള്ളിലാണ് യാരിസ്, ഇന്ത്യയില്‍ നിന്നും മടങ്ങുന്നത്. ഏഷ്യന്‍ വിപണികളില്‍ കമ്പനി വില്‍ക്കുന്ന വിയോസിന്റെ ഇന്ത്യന്‍ നാമമാണ് യാരിസ് എന്നത്. 2018 ലാണ് ടൊയോട്ട, യാരിസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. പുറത്തിറങ്ങിയ കാലം മുതല്‍ സെഗ്മെന്റിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായിരുന്നു യാരിസ്. മികച്ച ഫീച്ചറുകളും നിര്‍മാണ നിലവാരവുമായി എത്തിയ യാരിസിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു കുറഞ്ഞ പരിപാലനചെലവ്. വാഹനത്തിന്റെ ഡ്രൈവിങ് പ്രകടനം കൂടി മികച്ചതായതോടെ ഉപഭോക്താക്കള്‍ സംതൃപ്തരായിരുന്നെന്നും ടൊയോട്ട പറയുന്നു. എന്നാല്‍ മൂന്നുവര്‍ഷംകൊണ്ട് 19,784 യൂനിറ്റ് മാത്രമാണ് വിറ്റുപോയത്. ഇതോടെ ഇന്ത്യയിലെ ടൊയോട്ടയുടെ മിഡ്സൈസ് സെഡാന്‍ വിഭാഗം അനാഥമാകുമെന്നു മാത്രമല്ല 10 ലക്ഷത്തില്‍ താഴെ വിലയില്‍ ടൊയോട്ടയുടെ തനത് വാഹനങ്ങളൊന്നും ഇന്ത്യയില്‍ ലഭ്യമാകില്ല എന്നതും ശ്രദ്ധേയമാണ്.

ആഗോള വിപണിയില്‍ യാരിസ് ഹാച്ച് ബാക്കായിരുന്നു എന്നാല്‍ ഇന്ത്യയ്ക്ക് സെഡാന്‍ മോഡലാണ് കിട്ടിയത്. ഈ വിഭാഗത്തില്‍ മറ്റൊരു കാറിനുമില്ലാത്ത ഫീച്ചറുകളുമായാണ് യാരിസ് എത്തിയത്. മധ്യനിര സെഡാന്‍ വിഭാഗത്തില്‍ ഹോണ്ട സിറ്റി, മാരുതി സിയാസ്, നിസ്സാന്‍ സണ്ണി, ഫോക്‌സ് വാഗന്‍ വെന്റൊ, സ്‌കോഡ റാപിഡ് എന്നിവരായിരുന്നു യാരിസ് ഇന്ത്യന്‍ വിപണിയിലെത്തുമ്പോഴുള്ള മുഖ്യ എതിരാളികള്‍. എന്തായാലും യാരിസിന്റെ ഉല്‍പാദനച്ചെലവ് ലാഭിക്കാന്‍ പുതിയ നീക്കം ടൊയോട്ടയെ സഹായിക്കും. 10 ലക്ഷം രൂപവരെ വിലവരുന്ന വാഹന ഉപവിഭാഗത്തില്‍ സുസുകിയില്‍ നിന്നുവാങ്ങുന്ന മോഡലുകള്‍ മതിയെന്ന ടൊയോട്ടയുടെ പദ്ധതിയും യാരിസിന്റെ മടക്കം വേഗത്തിലാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം മാരുതിയുടെ ടൊയോട്ടയുടെയും സംയുക്ത സംരംഭം വിജയം കൊയ്യുകയാണ്. ഗ്ലാന്‍സ, അര്‍ബന്‍ ക്രൂസര്‍ എന്നിങ്ങനെ ടൊയോട്ടയുടെ പേരിലെത്തിയ മാരുതി മോഡലുകളായ ബലേനോയും ബ്രസയും ജനപ്രിയങ്ങളായി മാറിക്കഴിഞ്ഞു. ബലേനോയും വിറ്റാര ബ്രെസയുടെയും റീ ബാഡ്ജ് പതിപ്പായ ഗ്ലാന്‍സയും അര്‍ബന്‍ ക്രൂയിസറും ടൊയോട്ട നിരയില്‍ മികച്ച വില്‍പ്പന നേടുന്നുണ്ട്. ജാപ്പനീസ് നിര്‍മ്മാതാക്കളുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായ ഇന്നോവ ക്രിസ്റ്റയുടെ ഒപ്പം ഗ്ലാന്‍സയും അര്‍ബന്‍ ക്രൂയിസറും കമ്പനിയുടെ വളര്‍ച്ചയില്‍ ഇപ്പോള്‍ മുഖ്യ പങ്കുവഹിക്കുന്നുണ്ട്. ബലേനോ ടൊയോട്ട ഗ്ലാന്‍സ എന്ന പേരില്‍ 2019 -ല്‍ ആണ് ആഭ്യന്തര വിപണിയില്‍ പ്രവേശിക്കുന്നത്. 2020ല്‍ അര്‍ബന്‍ ക്രൂസറും എത്തി.ടൊയോട്ടയും സുസുക്കിയും തമ്മിലുള്ള ധാരണ പ്രകാരം എര്‍ട്ടിഗ, ആള്‍ട്ടിസ് തുടങ്ങിയ വാഹനങ്ങളും റീ ബാഡ്ജ് ചെയ്ത് ഉടന്‍ വിപണിയില്‍ എത്തിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Article Categories:
Latest News · Latest News · Technology

Leave a Reply

Your email address will not be published. Required fields are marked *