വ്യത്യസ്തമായ ഹെയര്‍ സ്‌റ്റൈലില്‍ മഞ്ജുവാര്യര്‍

February 12, 2022
136
Views

സിനിമാസ്വാദകരുടെ പ്രിയതാരമാണ് മഞ്ജുവാര്യര്‍. മലയാള സിനിമയിലെ ഏക ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യര്‍, കേരളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളുകൂടിയാണ്. സമൂഹമാധ്യമങ്ങളില്‍ അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം താരം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഹെയര്‍ സ്‌റ്റൈല്‍ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.

സജിത്ത് ആന്‍ഡ് സുജിത്തായിരുന്നു മഞ്ജുവിനായി മനോഹരമായ ഹെയര്‍ സ്‌റ്റൈലൊരുക്കിയത്. ഇവര്‍ തന്നെയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതും. മഞ്ജുവിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷം ഇരുവരും പങ്കുവച്ചു.

ചിത്രങ്ങള്‍ പങ്കുവച്ചതിന് പിന്നാലെ കമന്റുമായി മഞ്ജുവിന്റെ ആരാധകരും രംഗത്തെത്തി. മഞ്ജുവിന്റെ ലുക്കാകെ മാറി, കിടിലന്‍ ലുക്ക് എന്നിങ്ങനെയാണ് കമന്റുകള്‍. എന്നാല്‍ താരത്തിന്റെ പുതിയ ഹെയര്‍ സ്‌റ്റൈല്‍ ഇഷ്ടമായില്ലെന്ന് പറയുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്.

Article Categories:
Entertainments · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *