അജിത് ഡോവലിന്റെ വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍; ശരീരത്തില്‍ ആരോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും വാദം

February 16, 2022
103
Views

ന്യൂ ഡെൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഡെൽഹിയിലെ വസതിയിലേക്ക് വാഹനമോടിച്ച് കയറ്റാൻ ശ്രമിച്ച അജ്ഞാൻ പിടിയിലായി. ഡെൽഹി പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കാറിൽ ഡോവലിന്റെ വീട്ടിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

തന്റെ ശരീരത്തിൽ ആരോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും അയാളാണ് തന്നെ നിയന്ത്രിക്കുന്നതെന്നും ചോദ്യം ചെയ്യലിൽ പിടിയിലായ ആൾ പോലീസിനോട് പറഞ്ഞു.

പ്രാഥമിക അന്വേഷണത്തിൽ ഇയാൾക്ക് മാനസികവിഭ്രാന്തിയുള്ളതായി കണ്ടെത്തിയെന്ന് പോലീസ് വ്യക്തമാക്കി. വാടകയ്ക്കെടുത്ത കാറാണ് ഇയാൾ ഓടിച്ചിരുന്നതെന്നും വ്യക്തമായി.

ദേശീയ സുരക്ഷാ ഉപദേഷ്ടാവായിട്ടുള്ള അജിത് ഡോവൽ ഇസഡ് പ്ലസ് സുരക്ഷ വിഭാഗത്തിൽ ഉൾപ്പെട്ട ആളായതിനാൽ സിഐഎസ്എഫ് കനത്ത സുരക്ഷയാണ് അദ്ദേഹത്തിന്റെ വസതിയിൽ ഏർപ്പെടുത്തിയിട്ടുള്ളത്.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *