കോളേജ് ക്യൂട്ടീസ്,ഒരു ക്യാമ്പസ് പ്രണയകഥ -ചിത്രീകരണം പുരോഗമിക്കുന്നു

February 16, 2022
111
Views

പ്രേക്ഷകനെ ആകര്‍ഷിക്കുന്ന മനോഹരമായ ഒരു ക്യാമ്പസ് കഥ അവതരിപ്പിക്കുകയാണ് കോളേജ് ക്യൂട്ടീസ് എന്ന ചിത്രം. ബിഗ് സലൂട്ട് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം എ.കെ.ബി കുമാര്‍, എ.കെ.ബി മൂവി ഇന്റര്‍നാഷണലിനു വേണ്ടി നിര്‍മ്മാണം, രചന, സംവിധാനം നിര്‍വ്വഹിക്കുന്ന കോളേജ് ക്യൂട്ടീസിന്റ ചിത്രീകരണം പെരുമ്പാവൂര്‍ ,കാലടി, മൂന്നാര്‍ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.

കലാതിലക പട്ടം നേടിയ കോളേജ് ക്യൂട്ടിയായ റോസിയും, കോളേജിലെ ഏറ്റവും സമര്‍ത്ഥനായ വിദ്യാര്‍ത്ഥി ജോണിയും തമ്മിലുള്ള പ്രണയ കഥയാണ് കോളേജ് ക്യൂട്ടീസ് എന്ന ചിത്രത്തിലൂടെ ,സംവിധായകന്‍ എ.കെ .ബി.കുമാര്‍ പറയുന്നത്.2021-ലെ മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട, മുബൈ മലയാളിയായ നിമിഷ നായരാണ് പ്രധാന കഥാപാത്രമായ റോസിയെ അവതരിപ്പിക്കുന്നത്.

കോളേജിലെ കലാതിലകമായ റോസിയും ,ജോണിയും തമ്മിലുള്ള പ്രണയം എല്ലാവരും അംഗീകരിച്ചതായിരുന്നു.കലാരംഗത്തും, പഠന രംഗത്തും ഒന്നാമതായിരുന്ന ഇവര്‍ ,ഒരു പ്രത്യേക സാഹചര്യത്തില്‍ രണ്ട് വഴിക്ക് പിരിഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം, ജോണി മറ്റൊരു സ്ഥലത്ത് നാര്‍കോര്‍ട്ടിക് സെല്ലിലെ എ.എസ്.പിയായി ചാര്‍ജെടുത്തു. മയക്കുമരുന്ന് മാഫിയക്കെതിരെ പോരാട്ടം നടത്തുന്നതിനിടയിലാണ് ജോണി, അവിടെ തന്നെ ഒരു പോലീസുകാരന്റെ ഭാര്യയായി ജീവിക്കുന്ന റോസിയെ കണ്ടുമുട്ടിയത്.തുടര്‍ന്നുണ്ടാകുന്ന, ഞെട്ടിക്കുന്ന സംഭവ വികാസങ്ങളിലൂടെ, കോളേജ് ക്യൂട്ടീസിന്റെ കഥ വികസിക്കുന്നു.

ദേവന്‍, അനയ് സത്യന്‍, നിമിഷനായര്‍, ശിവജി ഗുരുവായൂര്‍, നാരായണന്‍കുട്ടി ,കുളപ്പുള്ളി ലീല ,എ.കെ.ബി കുമാര്‍, കോബ്രാ രാജേഷ്,നിമിഷ ബിജോ, അദിതി ശിവകുമാര്‍ ,റഫീക്ക് ചോക്‌ളി, ശ്രീപതി, എലിക്കുളം ജയകുമാര്‍, അലി, ഡോ.വിജയന്‍, കാശിനാഥ്, പ്രകാശ് വി ,തുടങ്ങിയവര്‍ അഭിനയിക്കുന്നു

Article Categories:
Entertainments · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *