ജി.എസ്.ടി. ഉദ്യോഗസ്ഥരുടെ അന്യായമായ കടന്നു കയറ്റം; വ്യാപാരികര്‍ 10 മുതല്‍ സമരത്തിന്‌

March 4, 2022
94
Views

കൊച്ചി: ജി.എസ്.ടി ഉദ്യോഗസ്ഥരുടെ അന്യായമായ കടന്ന് കയറ്റങ്ങള്‍ക്കെതിരെയും ജി.എസ്.ടി യുടെ പേരില്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന വ്യാപാരി പീഡനങ്ങള്‍ക്കെതിരെയും സംസ്ഥാന വ്യാപകമായ് മാര്‍ച്ച് 10 മുതല്‍ വ്യാപാരികള്‍ സമര മുഖത്തേക്ക്. ടെസ്റ്റ് പര്‍ച്ചേസിന്റെ പേരില്‍ കടകളില്‍ വന്ന് എന്തെങ്കിലും സാധനം വാങ്ങി ബില്ല് കൈപ്പറ്റാതെ സ്ഥലം വിടുകയും പത്ത് മിനിറ്റിനകം വന്ന് ബില്ല് നല്‍കിയില്ല എന്ന കാരണം പറഞ്ഞ് ഇരുപതിനായിരം രൂപ പിഴ ഈടാക്കുകയുമാണ് ഉദ്യോഗസ്ഥര്‍.

ജി.എസ്.റ്റി. രജിസ്‌ട്രേഷനുള്ള ഒരു വ്യാപാരിക്കും ബില്ല് എഴുതാതെ വ്യാപാരം ചെയ്യാന്‍ സാദ്ധ്യമല്ല. വ്യാപാരികള്‍ ജി.എസ്.ടി. കൊടുത്ത് ബില്ലുകളോടെ വാങ്ങുന്ന സാധനങ്ങള്‍ വില്‍പന നടത്തുമ്പോള്‍ ബില്ലെഴുതി മാത്രമേ വില്‍പന സാദ്ധ്യമാകു. ബില്ല് വാങ്ങാതെ ആരെങ്കിലും പോയാല്‍ തന്നെ വ്യാപാരികള്‍ ബില്ല് എഴുതാറുണ്ട്.

പതുങ്ങി നിന്ന് സാധനം വാങ്ങി ബില്ല് കൈപ്പറ്റാതെ പോയി തിരിച്ച് വന്ന് ഫൈന്‍ അടിക്കുന്ന രീതി ഇനിയും അനുവദിക്കാന്‍ കഴിയില്ലെന്ന് വ്യാപാരികള്‍ പറയുന്നു. പുറത്ത് നിന്നും സാധനങ്ങള്‍ വരുത്തുന്ന വ്യാപാരികളെ ഇ വേ ബില്ലിന്റെ പേരില്‍ പീഡിപ്പിക്കുന്നു. സാധനങ്ങളുമായ് വരുന്ന വാഹനം റോഡ് പണി മൂലമോ ഡ്രൈവര്‍ക്ക് വഴി തെറ്റിയോ നിര്‍ദ്ദിഷ്ട പാതയില്‍ നിന്നും മാറിപ്പോയാല്‍ വണ്ടി തടഞ്ഞിട്ട് ഭീമമായ പിഴ ചുമത്തുന്നു. ഇപ്പോഴും വാറ്റിന്റെ പേരില്‍ വ്യാപാരികള്‍ക്ക് നേരെ പീഡനം തുടരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ടാര്‍ജറ്റ് നല്‍കി അകാരണമായ് വ്യാപാരികളെ പിഴിഞ്ഞെടുക്കുന്ന കിരാതമായ നടപടികള്‍ക്കെതിരെ കേരള വ്യവപാരി വ്യവസായി ഏകോപന
സമീതിയുടെ നേതൃത്വത്തിലാണ് ധര്‍ണാ സമരം നടത്തുന്നത്.

മാര്‍ച്ച് പത്തിന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് നടയിലും 13 ജില്ലകളില്‍ ജി.എസ്.ടി. ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് പിടിക്കലുമാണ് രാവിലെ 10 മുതല്‍ ഏകോപന സമിതി ധര്‍ണാ സമരം നടത്തുന്നത്. ഇത് സൂചനാ സമരമാണെന്നും പീഡനങ്ങള്‍ തുടര്‍ന്നാല്‍ അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *