റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രൈന് വിജയിക്കാൻ കഴിയുമെന്ന് മേരിക്കയുടെ ഉന്നത നയതന്ത്രജ്ഞൻ ആന്റണി ബ്ലിങ്കെൻ. യുദ്ധം എത്രനാൾ നീണ്ടുനിൽക്കുമെന്ന് പറയാനാകില്ലെന്നും എന്നാൽ യുക്രൈനിന്റെ പരാജയം അനിവാര്യമല്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.
സൈനിക ബലത്തിൽ റഷ്യ ഏറെ ദൂരം മുന്നിലാണ് എന്ന് അദ്ദേഹം സമ്മതികുന്നു. എന്നാൽ യുക്രൈനിയൻ ജനതയുടെ ദൃഢനിശ്ചയത്തെ ബഹുമാനിക്കണം. രാജ്യത്തെ കീഴ്പ്പെടുത്താൻ മോസ്കോയ്ക്ക് കഴിയില്ലെന്ന് കാലക്രമേണ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആന്റണി ബ്ലിങ്കെൻ കൂട്ടിച്ചേർത്തു.
സർക്കാരിനെ അട്ടിമറിച്ച് സ്വന്തം പാവ ഭരണം സ്ഥാപിക്കുക എന്നതാണ് മോസ്കോയുടെ ഉദ്ദേശ്യമെങ്കിൽ, 45 ദശലക്ഷം യുക്രൈനിയക്കാർ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അത് തടയുമെന്ന് അദ്ദേഹം പറഞ്ഞു. യുഎസും മറ്റ് സഖ്യകക്ഷികളും യുദ്ധത്തിൻ്റെ അപകടസാധ്യതയെക്കുറിച്ച് ആശങ്കാകുലരാണെന്ന് ബ്ലിങ്കെൻ വ്യക്തമാക്കി.