ബജറ്റിലെ ആദ്യ പ്രഖ്യാപനം ലോകസമാധാനത്തിന്

March 11, 2022
85
Views

സംസ്ഥാന ബജറ്റിലെ ആദ്യ നീക്കിയിരുപ്പ് ലോക സമാധാന സമ്മേളന നടത്തിപ്പിന്. ലോകമെമ്പാടുമുള്ള സമാധാന ചിന്തകരേയും പ്രഗത്ഭരേയും പങ്കെടുപ്പിച്ചുകൊണ്ട് ഓണ്‍ലൈന്‍ ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനും സമാധാന ചര്‍ച്ചകള്‍ക്ക് ശക്തിപകരുന്നതിനായി 2 കോടിരൂപ നീക്കി വച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.
കാലവാസ്ഥ ദുരന്തങ്ങളുടെയെല്ലാം കെടുതിയില്‍ ആശ്വാസം തേടി വരുമ്പോള്‍ യുദ്ധത്തിന്റെയും വിലക്കയറ്റത്തിന്റേയും ഭീഷണി ലോകമെമ്പാടുമുള്ള മനുഷ്യന്റെ സ്വസ്ഥത തകര്‍ക്കുകയാണ്. റഷ്യ യുക്രൈന്‍ യുദ്ധം ലോകത്തെ മൂന്നാം ലോകമഹായുദ്ധത്തിന്റെയും സര്‍വവും നശിപ്പിക്കാന്‍ ശേഷിയുള്ള ആണവയുദ്ധത്തിന്റേയും വക്കിലെത്തിച്ചു. ഇപ്പോഴും അതിനുള്ള സാധ്യത ഒഴിഞ്ഞു പോയിട്ടില്ല. ഹിരോഷ്മയും നാഗസാക്കിയും സമാധാനത്തിന് വേണ്ടി പ്രയ്തിക്കാന്‍ ഓര്‍മപ്പെടുത്തുകയാണ്. ഞാന്‍ ബലത്തിനാളല്ലെന്ന് പറഞ്ഞ് മാറി നില്‍ക്കുകയല്ല വേണ്ടത്. നമ്മളോരോരുത്തരും അതിനായി എളിയ സംഭാവന നല്‍കേണ്ടതുണ്ട്. അങ്ങനെയൊരു നല്ലകാര്യത്തിനായികൊള്ളട്ടെ 2022-23 സംസ്ഥാന ബജറ്റിലെ ആദ്യ പ്രഖ്യാപനമെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പ്രതിസന്ധികള്‍ അവസാനിച്ചെന്ന് കരുതാന്‍കഴിയില്ലെന്നും കൊവിഡ് നാലാം തരംഗം വന്നേക്കാമെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. റഷ്യ -യുക്രൈന്‍ യുദ്ധത്തിന്റെ ഭാഗമായി വലിയ വിലക്കയറ്റവും സംസ്ഥാനത്തെ ബാധിക്കുന്ന സാമ്പത്തിക പ്രതിസന്ധികളും ഉടലെടുത്തേക്കാം. എന്നാല്‍ പ്രതിസന്ധികളെ ഒരുമിച്ച് നിന്ന് നേരിടാമെന്ന അത്മവിശ്വാസം കേരളം നേടിയിരിക്കുന്നുവെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിന്റെ ഭാഗമായി പറഞ്ഞു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *