ഒരു രാജ്യം, ഒരു ഇലക്ഷൻ: പദ്ധതി നടപ്പാക്കാൻ തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

March 11, 2022
85
Views

ഒരു രാജ്യം, ഒരു ഇലക്ഷൻ പദ്ധതി നടപ്പാക്കാൻ തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍. രാജ്യത്ത് എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തോട് മറുപടി നൽകുകയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ. വാര്‍ത്താ ഏജൻസിയായ എഎൻഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാണെന്ന് കമ്മീഷണര്‍ സുശീൽ ചന്ദ്ര പറഞ്ഞു.

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിൽ വരുത്താൻ ഭരണഘടനയിൽ മാറ്റം വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന അനുസരിച്ചു തന്നെ എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ചു നടത്താം. മാറ്റത്തിൻ്റെ ഭാഗായി ഏതെങ്കിലും നിയമസഭയ്ക്ക് അഞ്ച് വര്‍ഷം തികയ്ക്കാൻ കഴിയാതെ വന്നാൽ ഇത് ഭരണഘടന വഴി പരിഹരിക്കാനോ അല്ലെങ്കിൽ പാര്‍ലമെന്‍റിൻ്റെ കാലാവധി നീട്ടിനൽകുന്നതോ ആവശ്യമായി വരുമെന്ന് അദ്ദേഹം അറിയിച്ചു.

സ്വാതന്ത്ര്യത്തിനു ശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചായിരുന്നു നടത്തിയത്. ഇതിനു ശേഷം മാത്രമാണ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പ്രത്യേകം നടത്തുന്ന പതിവ് തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ ഈ സംവിധാനം തകര്‍ന്നു. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നത് മികച്ച ആശയമാണെന്നും എന്നാൽ ഇതിന് ഭരണഘടനയിൽ ഭേദഗതി വേണ്ടിവരുമെന്നും സുശീൽ ചന്ദ്ര കൂട്ടിച്ചേര്‍ത്തു.

Article Categories:
India · Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *