പുതിയ ഹോബി പരിചയപ്പെടുത്തി ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. തയ്യല്‍ പഠിച്ച കാര്യമാണ് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
പുതിയ ഹോബി പരിചയപ്പെടുത്തി ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. തയ്യല്‍ പഠിച്ച കാര്യമാണ് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
പുതിയ കാര്യങ്ങള്‍ നിര്‍മിക്കാന്‍ തനിക്ക് ഇഷ്ടമാണെന്നും മക്കള്‍ക്കായി വസ്ത്രം ത്രീ ഡീ വസ്ത്രങ്ങള്‍ ഒരുക്കിയെന്നുമാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
‘എനിക്ക് പുതിയ കാര്യങ്ങള്‍ നിര്‍മിക്കാന്‍ ഇഷ്ടമാണ്. അടുത്തിടെ എന്റെ മക്കള്‍ക്കൊപ്പം ഡിസൈന്‍ ചെയ്യാനും ത്രിഡി പ്രിന്റ് ചെയ്യാനും തുടങ്ങി. കഴിഞ്ഞമാസം പൂര്‍ത്തിയാക്കിയ ചില പ്രൊജക്ടുകള്‍. അതേ എനിക്ക് തയ്യല്‍ പഠിക്കേണ്ടി വന്നു’, മക്കള്‍ക്കായി തയ്ച്ച ത്രീ ഡി പ്രിന്റുള്ള വസ്ത്രങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് അദ്ദേഹം കുറിച്ചു. സുക്കര്‍ബര്‍ഗിന്റെ പോസ്റ്റ് വളരെ വേഗത്തില്‍ വൈറലായി.
നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. ‘ഇത് നിങ്ങള്‍ സ്വയം ചെയ്തതാണോ, എളുപ്പമുള്ള കാര്യമല്ല, സമ്മതിക്കണം’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ചിലരാകട്ടെ വസ്ത്രങ്ങള്‍ക്ക് ഏതുതരം പ്രിന്റാണ് ഉപയോഗിച്ചത്, ഏത് മെറ്റീരിയലാണ് എന്നൊക്കെയായിരുന്നു ചോദിച്ചത്. ഇതില്‍ പലതിനും സുക്കര്‍ബര്‍ഗ് മറുപടി നല്‍കുകയും ചെയ്തു.