ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചു; മധ്യവയസ്കന്‍ അറസ്റ്റില്‍

May 2, 2023
9
Views

ഇടുക്കി കാഞ്ചിയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ച മധ്യവയസ്കന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തിനെയാണ് പോക്‌സോ വകുപ്പ് പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്.

ഇടുക്കി കാഞ്ചിയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ച മധ്യവയസ്കന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തിനെയാണ് പോക്‌സോ വകുപ്പ് പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. Old Man Arrested in Idukki for Molesting Minor Girl

കാഞ്ചിയാര്‍ കക്കാട്ടുകട മീനത്തേതില്‍ അനില്‍കുമാറാണ് കേസിലെ പ്രതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇയാള്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്‍റെ സുഹൃത്താണ് അനില്‍കുമാര്‍. സുഹൃത്തിനെ കാണാന്‍ എന്ന വ്യാജനെയാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നത്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയം ഇതിനായി പ്രതി തിരഞ്ഞെടുത്തു.

അനില്‍കുമാറിന്റെ ഉപദ്രവം രൂക്ഷമായതോടെ പെണ്‍കുട്ടി മാതാപിതാക്കളെ കാര്യമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ കട്ടപ്പന പോലീസില്‍ പരാതിപ്പെട്ടു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതി ഇപ്പോള്‍ റിമാന്‍ഡില്‍ ആണ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *