ഐപിഎല്ലിലെ നിര്‍ണ്ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് 31 റണ്‍സ് വിജയം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ്, ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്.
ഐപിഎല്ലിലെ നിര്‍ണ്ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് 31 റണ്‍സ് വിജയം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ്, ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്.
എന്നാല്‍ ഡല്‍ഹിയുടെ ഇന്നിംഗ്സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സില്‍ അവസാനിച്ചു. നാല് വിക്കറ്റ് നേടിയ ഹര്‍പ്രീത് ബ്രാര്‍ ആണ് ഡല്‍ഹിയെ പിടിച്ചുകെട്ടിയത്.
20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് സന്ദര്‍ശകര്‍ 167 റണ്‍സടിച്ചത്. ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിംഗിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ടീമിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 20 റണ്‍സ് നേടിയ സാം കറനും 11 റണ്‍സ് നേടിയ സിക്കന്തര്‍ റാസയും മാത്രമാണ് ടീമില്‍ നിന്ന് രണ്ടക്കം കണ്ട മറ്റു ബാറ്റര്‍മാര്‍. ഡല്‍ഹിക്കായി ഇഷാന്ത് ശര്‍മ്മ രണ്ടും അക്‌സര്‍ പട്ടേലും പ്രവീണ്‍ ദുബെയും കുല്‍ദീപ് യാദവും മുകേഷ് കുമാറും ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിംഗില്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍ ഒഴികെ ഡല്‍ഹി ബാറ്റര്‍മാരുടെയെല്ലാം പ്രകടനം ദയനീയമായിരുന്നു. 27 പന്തില്‍ 54 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയുടെ ടോപ്പ് സ്കോറര്‍. നാല് വിക്കറ്റ് നേടിയ ഹര്‍പ്രീത് ബ്രാര്‍ ആണ് ഡല്‍ഹിയെ പിടിച്ചുകെട്ടിയത്. നഥാന്‍ എല്ലിസ്, രാഹുല്‍ ചാഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നിലവില്‍ 12 കളികളില്‍ 4 വിജയങ്ങള്‍ മാത്രമുള്ള ഡല്‍ഹി എട്ട് പോയിന്‍്റുമായി പത്താം സ്ഥാനത്താണ്.