അവധിക്കാലത്ത് ബന്ധു വീട്ടീല് വിരുന്നിനെത്തിയ മൂന്നു കുട്ടികള്‍ പറവൂര്‍ തട്ടുകടവ് പുഴയില്‍ മുങ്ങി മരിച്ചു.
കൊച്ചി: അവധിക്കാലത്ത് ബന്ധു വീട്ടീല് വിരുന്നിനെത്തിയ മൂന്നു കുട്ടികള്‍ പറവൂര്‍ തട്ടുകടവ് പുഴയില്‍ മുങ്ങി മരിച്ചു.
ശ്രീവേദ (10), അഭിനവ് (13), ശ്രീരാഗ് (13) എന്നിവരാണ് മരിച്ചത്. മൂന്നു പേരുടെയും മൃതദേഹം ഇന്നലെ രാത്രിയോടെ കണ്ടെടുത്തു. മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെയായിരുന്നു തെരച്ചില്‍. പല്ലന്‍തുരുത്തില്‍ മുസ്രിസ് പൈതൃക ബോട്ട് ജെട്ടിക്ക് സമീപത്താണ് കുട്ടികളെ കാണാതായത്.
നാലും അഞ്ചും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് മരിച്ചത്. ബന്ധുവീട്ടില്‍ താമസിക്കാനെത്തിയ കുട്ടികള്‍ ഉച്ചയോടെ പുഴയിലേക്ക് പോവുകയായിരുന്നു. എന്നാല്‍ ഏറെ നേരമായിട്ടും കുട്ടികള്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചപ്പോള്‍ പുഴക്കരയില്‍ കുട്ടികളുടെ സൈക്കിളും വസ്ത്രങ്ങളും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ രാത്രി ഏഴേമുക്കാലോടെ ആദ്യ മൃതദേഹം കണ്ടെത്തി. രാത്രി 11 മണിയോടെയാണ് അവസാനത്തെ മൃതദേഹവും കണ്ടെത്തിയത്.