കൊല്ലത്ത്‌ മകനെ വെട്ടിയശേഷം മുങ്ങിയ അച്ഛനെ കിണറ്റില്‍നിന്ന്‌ പൊക്കി

May 15, 2023
39
Views

സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ അച്ഛന്‍ മകനെ വെട്ടിപ്പരിക്കേല്‍പിച്ച ശേഷം കിണറ്റിലിറങ്ങി ഒളിച്ചിരുന്നു.

പത്തനാപുരം > സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ അച്ഛന്‍ മകനെ വെട്ടിപ്പരിക്കേല്‍പിച്ച ശേഷം കിണറ്റിലിറങ്ങി ഒളിച്ചിരുന്നു.

തലവൂര്‍ പാണ്ടിത്തിട്ട പേഴുംകാല ജങ്ഷനില്‍ കൈത്തോട്ടത്തില്‍ വീട്ടില്‍ കരുണാകരപിള്ള (77) ആണ് മകന്‍ ബിജു (42) വിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇരുവരും മാത്രമാണ് വീട്ടില്‍ താമസം. നിരന്തരം സ്വത്തിന്റെ പേരില്‍ ഇരുവരും തര്‍ക്കം പതിവാണ്.

കഴിഞ്ഞ ദിവസം വൈകിട്ടോടെ ബിജു വീട്ടില്‍ മദ്യപിച്ച്‌ കിടന്ന് ഉറങ്ങുകയായിരുന്നു. ഈ സമയം ബിജുവിനെ വെട്ടുകത്തികൊണ്ട് കരുണാകരപിള്ള വയറ്റിലും, കൈയിലും വെട്ടിപ്പരിക്കേല്‍പ്പിച്ചു. ബിജുവിന് അനക്കം ഇല്ലായെന്ന് തോന്നി കരുണാകരപിള്ള കിണറ്റിലിറങ്ങി ഒളിക്കുകയായിരുന്നു. ഞായര്‍ രാവിലെ ബിജു ഉണര്‍ന്നപ്പോള്‍ അച്ഛനെ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തിനെ വിളിച്ച്‌ വിവരം അറിയിച്ചു.

ഇവര്‍ നടത്തിയ തിരച്ചിലിലാണ് കരുണാകരപിള്ള കിണറ്റില്‍ കിടക്കുന്നത് കണ്ടത്. നാട്ടുകാര്‍ കൂടിയതോടെ ബിജു അച്ഛനെകൊന്ന് കിണറ്റില്‍ ഇട്ടതാണെന്ന് പറഞ്ഞു പൊലീസില്‍ വിവരം അറിയിച്ചു. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് ഇയാളെ കരയ്ക്കുകയറ്റി. തുടര്‍ന്നു നടത്തിയ ചോദ്യംചെയ്യലിലാണ് മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കിണറ്റിലറങ്ങി ഒളിച്ചതാണെന്നുള്ള വിവരം മനസ്സിലാകുന്നത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *