സ്വന്തമായി ലോഡ് ഇറക്കിയ കടയുടമയെ ഭീഷണിപ്പെടുത്തിയ സിഐടിയു നേതാവിനെതിരെ നടപടി

May 15, 2023
31
Views

ലോഡിങ് തൊഴിലാളികളെ ആശ്രയിക്കാതെ കടയിലേക്ക് വന്ന സിമന്റ് ലോഡ് സ്വന്തമായി ഇറക്കിയ വ്യാപാരിക്ക് സിഐടിയു പ്രാദേശിക നേതാവിന്റെ ഭീഷണി.

ആലപ്പുഴ: ലോഡിങ് തൊഴിലാളികളെ ആശ്രയിക്കാതെ കടയിലേക്ക് വന്ന സിമന്റ് ലോഡ് സ്വന്തമായി ഇറക്കിയ വ്യാപാരിക്ക് സിഐടിയു പ്രാദേശിക നേതാവിന്റെ ഭീഷണി.

വ്യാപാരിയെ അസഭ്യം പറയുന്നതിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ തൊഴിലാളി നേതാവിനെതിരെ സിഐടിയു അച്ചടക്ക നടപടിയെടുത്തു.

സിഐടിയു നേതാജി യൂണിറ്റ് കണ്‍വീനര്‍ കെ ബിജുമോനെയാണ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നു സസ്പെന്‍ഡ് ചെയ്തത്. സിപിഎം അമ്ബനാകുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗമായ ബിജുമോനെതിരെ പാര്‍ട്ടി തലത്തിലും നടപടിയെടുക്കുമെന്ന് സിപിഎം ഏരിയ നേതൃത്വം അറിയിച്ചു. ഇന്ന് ലോക്കല്‍ കമ്മിറ്റി ചേര്‍ന്നു നടപടി തീരുമാനിക്കും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *