തമിഴ് നാട്ടിലും റേഷൻ കട അന്വേഷിച്ചു നടന്നു അരികൊമ്പൻ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഘമലയിൽ തുറന്നിരുന്ന അരികൊമ്പൻ മണലാർ എന്ന സ്ഥലത്തെ റേഷൻ കട തള്ളി തുറക്കാൻ ശ്രമിച്ചു. അതെ സമയം മറ്റ് നാശ നക്ഷട്ടങ്ങൾ ഇല്ല. അരികൊമ്പൻ തന്നെയാണ് റേഷൻ കട തള്ളി തുറക്കാൻ ശ്രമിച്ചത് എന്ന് തമിഴ് നാട് വനം വകുപ്പ് സ്ഥിരീകരിച്ചു.
ഞായറാഴ്ച വൈകീട്ട് ആറുമണിയോടു കൂടിയാണ് മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയില്‍ അരിക്കൊമ്പന് അരി തേടിയെത്തിയത്. തുടര്‍ന്ന് റേഷന്‍ കടയുടെ വാതില്‍ തുള്ളിത്തുറക്കാന്‍ ശ്രമിച്ചു. എന്നാല്‍ അരി എടുക്കുകയോ മറ്റു നാശനഷ്ടങ്ങള്‍ വരുത്തുകയോ ചെയ്തില്ലെന്നും അല്പനേരത്തിനു ശേഷം ആന മടങ്ങിപ്പോയെന്നും അധികൃതര്‍ അറിയിച്ചു.
Article Categories:
India