ഗൂഗിള്‍ പേ, ഫോണ്‍ പേ അടക്കമുള്ള യുപിഐ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക

May 16, 2023
60
Views

യുപിഐ സേവനങ്ങള്‍ ഉപയോഗിക്കാത്തവര്‍ ഇന്ന് ചുരുക്കമാണ്. പണം എപ്പോഴും കൈയില്‍ കരുതേണ്ട, ബാങ്ക് സന്ദര്‍ശിക്കുന്നത് ഒഴിവാക്കാം എന്നിങ്ങനെയുള്ള കാരണങ്ങള്‍ കൊണ്ട് ഫോണ്‍പേ, പേടിഎം എന്നിങ്ങനെയുള്ള ഒന്നിലധികം യുപിഐ ആപ്പുകളാണ് പലരുടെയും സ്മാര്‍ട്ട്ഫോണുകളില്‍ കാണുക.

യുപിഐ സേവനങ്ങള്‍ ഉപയോഗിക്കാത്തവര്‍ ഇന്ന് ചുരുക്കമാണ്. പണം എപ്പോഴും കൈയില്‍ കരുതേണ്ട, ബാങ്ക് സന്ദര്‍ശിക്കുന്നത് ഒഴിവാക്കാം എന്നിങ്ങനെയുള്ള കാരണങ്ങള്‍ കൊണ്ട് ഫോണ്‍പേ, പേടിഎം എന്നിങ്ങനെയുള്ള ഒന്നിലധികം യുപിഐ ആപ്പുകളാണ് പലരുടെയും സ്മാര്‍ട്ട്ഫോണുകളില്‍ കാണുക.

പണം കൈമാറാമെന്നതിനൊപ്പം യാത്രാ ടിക്കറ്റ്, ഇന്‍ഷുറന്‍സ്, ഇലക്‌ട്രിസിറ്റി-വാട്ടര്‍ ബില്ലുകള്‍ അടക്കം പലതരത്തിലുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിനാല്‍ യുപിഐ ആപ്പുകളുടെ സ്വീകാര്യത പതിന്മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്.

യുപിഐ ആപ്പുകളുടെ ഉപയോഗം വര്‍ദ്ധിച്ചതിനൊപ്പം തന്നെ ഓണ്‍ലൈനായുള്ള തട്ടിപ്പുകളും സ്ഥിരമായിട്ടുണ്ട്. സ്മാര്‍ട്ട്ഫോണുകളെക്കുറിച്ച്‌ അധികമായി വിവരമില്ലാത്തവര്‍ മുതല്‍ അഭ്യസ്തവിദ്യരായവര്‍ വരെ ഒരു പോലെ കെണിയില്‍ വീഴാറുണ്ട് എന്നതാണ് ഓണ്‍ലൈന്‍ തട്ടിപ്പുകളെ കൂടുതല്‍ ഗൗരവതരമാക്കുന്നത്. അശ്രദ്ധ മൂലമുള്ള ഒറ്റ ക്ളിക്കില്‍ അത് വരെയുള്ള സമ്ബാദ്യം മുഴുവന്‍ തട്ടിപ്പുകാര്‍ കൊണ്ട് പോയേക്കാം. അതിനാല്‍ യുപിഐ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കുക.

യുപിഐ പിന്‍ അടക്കമുള്ള വിവരങ്ങള്‍ എപ്പോഴും രഹസ്യമായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും ആദ്യമായി ശ്രദ്ധിക്കേണ്ടത്. പിന്‍ ആരുമായും പങ്കിടരുത്. യുപിഐ പിന്‍ അടക്കമുള്ള വിവരങ്ങള്‍ ഫോണ്‍ കോളോ, ഇമെയിലോ വഴി ആരെങ്കിലും ആവശ്യപ്പെട്ടാല്‍ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുക.

ബാങ്ക് അധികൃതര്‍ ആണെന്ന വ്യാജേനെയും ടാക്സ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനെന്നറിയിച്ചും തട്ടിപ്പുകാര്‍ നിങ്ങളില്‍ നിന്ന് യുപിഐ വിവരങ്ങള്‍ ആവശ്യപ്പെടാം. ഒടിടി സേവനങ്ങള്‍ അടക്കമുള്ളവയുടെ പേയ്മെന്റ് യുപിഐ വഴി നല്‍കുന്നവരുണ്ട്. ഇത്തരം ആവശ്യത്തിനായി ബാങ്ക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനാണെന്ന് അറിയിച്ച്‌ വരെ വിവരങ്ങള്‍ ആരാഞ്ഞ് തട്ടിപ്പ് നടന്നുവരുന്നുണ്ട്.

പണം അയക്കുന്നത് ശരിയായുള്ള നമ്ബറിലേയ്ക്കാണ് എന്നതും ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കുക. സോഷ്യല്‍ മീഡിയ അടക്കമുള്ള പൊതുസ്ഥലങ്ങളില്‍ യുപിഐ വിവരങ്ങളോ സ്ക്രീന്‍ ഷോട്ടുകളോ പങ്കുവെയ്ക്കാതിരിക്കുക.

പ്രധാന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന വിശ്വസനീയമായ യുപിഐ ആപ്പുകള്‍ മാത്രം ഉപയോഗിക്കുക. കൂടാതെ ഇത്തരം ആപ്പുകള്‍ ഗൂഗിള്‍ പ്ളേസ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവിടങ്ങില്‍ നിന്ന് മാത്രം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക.

യുപിഐ പിന്‍ അടക്കമുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശങ്ങള്‍ ലഭിച്ചാല്‍ ക്ളിക്ക് ചെയ്യാതിരിക്കുന്നതാണ് ഉചിതം. ഉടനെ തന്നെ ബാങ്കിനെ അറിയിച്ച്‌ സ്ഥിരീകരണവുമാകാം. അഥവാ ഏതെങ്കിലും വിധത്തിലുള്ള തട്ടിപ്പിന് ഇരയായാല്‍ ഉടനെ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കാനും ശ്രദ്ധിക്കുക.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *