പങ്കാളികളെ പങ്കുവെക്കല്‍ കേസ് പരാതിക്കാരി കൊല്ലപ്പെട്ട നിലയില്‍

May 19, 2023
35
Views

കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവം പുറത്തുകൊണ്ടുവന്ന യുവതി കൊല്ലപ്പെട്ടു

കോട്ടയം: കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവം പുറത്തുകൊണ്ടുവന്ന യുവതി കൊല്ലപ്പെട്ടു. രാവിലെ മണര്‍കാട് മാലത്തുള്ള വീട്ടിലാണ് 27കാരി കൊല്ലപ്പെട്ടത്.

വെട്ടേറ്റ് രക്തത്തില്‍ കുളിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു.

ഇവരുടെ ഭര്‍ത്താവ് വെട്ടി കൊലപ്പെടുത്തുകയായിരുവെന്ന് യുവതിയുടെ പിതാവ് പറയുന്നു. കൊലപാതകത്തിന്‌ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടതായും പിതാവ് പറഞ്ഞു. എന്നാല്‍ കൊലപാതകി ആരെന്നത് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ മണര്‍കാട് പോലീസ് അന്വേഷണം നടത്തുകയാണ്.

രണ്ടുവര്‍ഷം മുമ്ബാണ് നാടിനെ ഞെട്ടിച്ച കറുകച്ചാലിലെ വൈഫ് സ്വാപ്പിംഗ് വിവരം പുറംലോകമറിഞ്ഞത്. സമൂഹ മാധ്യമങ്ങള്‍ വഴി ഗ്രൂപ്പ് ഉണ്ടാക്കി പങ്കാളികളെ പങ്കുവെക്കല്‍ നടത്തുകയായിരുന്നു. ഭര്‍ത്താവ് നിര്‍ബന്ധപൂര്‍വം ഒന്‍പതുപേര്‍ക്ക് കാഴ്ച വച്ചുവെന്നായിരുന്നു ഇപ്പോള്‍ കൊല്ലപ്പെട്ട യുവതിയുടെ പരാതി.

പീഡനങ്ങള്‍ തുടര്‍ന്നതോടെ സഹിക്ക വയ്യാതെയാണ് യുവതി പോലീസിനെ സമീപിച്ചത്. കേസില്‍ കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ആറ് പേര്‍ അറസ്റ്റിലായിരുന്നു. മൂന്നുപേര്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *