60ാം വയസില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ പി.എച്ച്‌.ഡി നേടി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി

May 21, 2023
23
Views

പൊളിറ്റിക്കല്‍ സയന്‍സില്‍ പി.എച്ച്‌.ഡി പൂര്‍ത്തിയാക്കി പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ചരണ്‍ജിത് സിങ് ഛന്നി.

ന്യൂഡല്‍ഹി: പൊളിറ്റിക്കല്‍ സയന്‍സില്‍ പി.എച്ച്‌.ഡി പൂര്‍ത്തിയാക്കി പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ചരണ്‍ജിത് സിങ് ഛന്നി.

പഞ്ചാബ് യൂനിവേഴ്സിറ്റിയില്‍ നിന്നാണ് അദ്ദേഹം പി.എച്ച്‌.ഡി നേടിയത്. ശനിയാഴ്ച പഞ്ചാബ് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലറില്‍ നിന്നും അദ്ദേഹം ഗവേഷണ ബിരുദം സ്വീകരിച്ചു.

മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് അദ്ദേഹവും ബിരുദം സ്വീകരിച്ചത്. പഞ്ചാബിന്റെ 16ാമത്തെ മുഖ്യമന്ത്രിയായിരുന്ന ഛന്നി. 2022ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായിരുന്നു ഛന്നി. 2022ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റില്‍ നിന്നാണ് അദ്ദേഹം മത്സരിച്ചത്.

ചാംകൗര്‍ സാഹിബ്, ബഹാദുര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നായിരുന്നു അദ്ദേഹം ജനവിധി തേടിയത്. രണ്ട് മണ്ഡലങ്ങളിലും എ.എ.പിയോട് തോല്‍ക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി.

Article Categories:
India

Leave a Reply

Your email address will not be published. Required fields are marked *