ഉപ്പ്‌: ഒരുവര്‍ഷം ശരീരത്തില്‍ എത്തുന്നത്‌ 216 മൈക്രോപ്ലാസ്‌റ്റിക്‌ കണികകള്‍

May 21, 2023
26
Views

ഒരുകിലോഗ്രാം കടലുപ്പില്‍ 35 മുതല്‍ 575 വരെ മൈക്രോപ്ലാസ്റ്റിക്സിന്റെ കണികകള്‍ കണ്ടെത്തി മുംബൈ ഐഐടിയുടെ ഏറ്റവും പുതിയ പഠനം.

കൊച്ചി> ഒരുകിലോഗ്രാം കടലുപ്പില്‍ 35 മുതല്‍ 575 വരെ മൈക്രോപ്ലാസ്റ്റിക്സിന്റെ കണികകള്‍ കണ്ടെത്തി മുംബൈ ഐഐടിയുടെ ഏറ്റവും പുതിയ പഠനം.

ഉപ്പ് ഉപയോഗിക്കുന്നതുവഴി ഒരുവര്‍ഷം ശരീരത്തില്‍ 216 മൈക്രോപ്ലാസ്റ്റിക് കണികകള്‍ പ്രവേശിക്കുന്നുണ്ടെന്നും കണ്ടെത്തി. 0.1 മുതല്‍ അഞ്ചു മില്ലിമീറ്റര്‍വരെ വ്യാപ്തിയുള്ളവയാണ് മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍. സമുദ്രാന്തര്‍ഭാഗംമുതല്‍ ഉയര്‍ന്ന പര്‍വതങ്ങള്‍, വായു, മണ്ണ്, ഭക്ഷ്യശൃംഖല എന്നിങ്ങനെ എല്ലാ മേഖലകളിലും ഇവ വ്യാപിച്ചുകിടക്കുന്നു. അന്തരീക്ഷത്തിലൂടെയും വെള്ളത്തിലൂടെയും ഇത് എല്ലായിടത്തും എത്തുന്നുണ്ട്. മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ക്ക് രക്തക്കുഴലുകളിലൂടെപോലും കടന്നുപോകാന്‍ കഴിയുമെന്നും കണ്ടെത്തിയിട്ടുണ്ട്.

ഒരുകിലോഗ്രാം കടലുപ്പില്‍ 35 മുതല്‍ 575 വരെ കണികകള്‍ കണ്ടെത്തിയതായി മുംബൈ ഐഐടിയില്‍ നടന്ന പഠനം സൂചിപ്പിക്കുന്നു. ഓരോ വര്‍ഷവും കുറഞ്ഞത് 14 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് സമുദ്രങ്ങളിലേക്ക് എത്തുന്നുവെന്ന് കണക്കുകള്‍ പറയുന്നു. ആഗോളതലത്തില്‍ ഉപ്പ് ഉല്‍പ്പാദനത്തില്‍ മുന്‍നിര രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2022-ല്‍ രാജ്യത്തിന്റെ ഉപ്പ് ഉല്‍പ്പാദനം 45 ദശലക്ഷം മെട്രിക് ടണ്ണായിരുന്നു. ഇന്ത്യയിലെ ഉപ്പിന്റെ പ്രധാന ഉറവിടം കടല്‍വെള്ളമാണ്. വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് പല ഉപ്പളങ്ങളും പ്രവര്‍ത്തിക്കുന്നത്. വായുവിലും നമ്മള്‍ ഉപയോഗിക്കുന്ന ഭക്ഷ്യസാധനങ്ങളിലുമെല്ലാം പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയിട്ടുണ്ടെങ്കിലും അത് എത്രമാത്രം മനുഷ്യന് ഭീഷണിയാകുമെന്ന പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ എന്ന് സിഐഎഫ്ടിയിലെ ശാസ്ത്രജ്ഞന്‍ ഡോ. മാര്‍ട്ടിന്‍ സേവ്യര്‍ പറഞ്ഞു.

Article Categories:
Health

Leave a Reply

Your email address will not be published. Required fields are marked *