ഭൂമി തുരന്ന് ചൈന; 10,000 മീറ്റര്‍ ആഴത്തില്‍ കുഴിയുണ്ടാക്കുന്നതെന്തിന്?

June 2, 2023
44
Views

ഭൂമി 10,000 മീറ്റര്‍ (32,808 അടി) ആഴത്തില്‍ തുരന്ന് തുടങ്ങിയിരിക്കുകയാണ് ചൈന. സിൻ‌ഹുവ വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് അനുസരിച്ച്‌ എണ്ണ സമ്ബന്നമായ സിൻജിയാങ് മേഖലയിലാണ് കുഴിയെടുക്കല്‍ ആരംഭിച്ചിരിക്കുന്നത്.

ഭൂമി 10,000 മീറ്റര്‍ (32,808 അടി) ആഴത്തില്‍ തുരന്ന് തുടങ്ങിയിരിക്കുകയാണ് ചൈന. സിൻ‌ഹുവ വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് അനുസരിച്ച്‌ എണ്ണ സമ്ബന്നമായ സിൻജിയാങ് മേഖലയിലാണ് കുഴിയെടുക്കല്‍ ആരംഭിച്ചിരിക്കുന്നത്.

എന്നാല്‍ ഈ പര്യവേക്ഷണത്തിന് പിന്നിലെ ചൈനയുടെ ഉദ്ദേശ്യം എന്താണ്? എന്തിനാണ് ചൈന ഈ കുഴി കുഴിക്കുന്നത്?

ഈ ശ്രമം “ചൈനയുടെ ആഴത്തിലുള്ള ഭൂമി പര്യവേക്ഷണത്തില്‍ ഒരു നാഴികക്കല്ല് ” ആകുമെന്നാണ് സിൻ‌ഹുവ വാര്‍ത്താ ഏജൻസി പറയുന്നത്. ഉപരിതലത്തിന് താഴെയുള്ള ഭൂമിയുടെ അകകാമ്ബിനെക്കുറിച്ച്‌ പഠിക്കാൻ അഭൂതപൂര്‍വമായ അവസരം ഈ തുരക്കലിലൂടെ ലഭിക്കുമെന്ന് ചൈന അവകാശപ്പെടുന്നു. 2021ലെ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആഴത്തിലുള്ള ഭൂമി പര്യവേക്ഷണത്തെ കുറിച്ച്‌ സൂചിപ്പിച്ചിരുന്നു. സമ്ബന്നമായ ധാതുക്കളും ഊര്‍ജ്ജ സ്രോതസ്സുകളും കണ്ടെത്തുന്നതിന് ഈ പര്യവേഷണം സഹായകമാകുമെന്ന് കരുതുന്നു. മാത്രമല്ല ഭൂകമ്ബങ്ങളും അഗ്നിപര്‍വ്വത സ്ഫോടനങ്ങളും ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക ദുരന്തങ്ങളുടെ അപകടസാധ്യതകള്‍ വിലയിരുത്തുന്നതിനും ഇത് പ്രയോജനകരമാകുമെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. പ്രകൃതി വാതക ശേഖരം ഖനനം ചെയ്ത് എടുക്കാൻ ചൈന 12,000 ടണ്‍ ഓഫ്‌ഷോര്‍ ഓയില്‍ ആൻഡ് ഗ്യാസ് ഡ്രില്ലിംഗ് പ്ലാറ്റ്‌ഫോം നിര്‍മ്മിച്ച്‌ ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പുതിയ സംരംഭത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തു വരുന്നത്.

കഴിഞ്ഞ ഡിസംബറില്‍ സീറോ-കോവിഡ്-19 നയം റദ്ദാക്കിയതിന് ശേഷം ചൈനയില്‍ പെട്രോളിന്റെയും ജെറ്റ് ഇന്ധനത്തിന്റെയും ആവശ്യം വര്‍ദ്ധിച്ചിരുന്നു. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച്‌ ക്രൂഡ് ഓയിലിനുള്ള വൻ ഡിമാൻഡ് കാരണം ബെയ്ജിംഗ് ഈ വര്‍ഷം റെക്കോര്‍ഡ് അളവില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാൻ സാധ്യതയുണ്ട്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *