രജൗറിയില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു, തിരച്ചില്‍ തുടരുന്നു

June 2, 2023
29
Views

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗറിയില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു.

വെള്ളിയാഴ്‍ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. രജൗറിക്ക് സമീപം ദസാല്‍ ഗുജ്‌റാനിലെ വനമേഖലയില്‍ തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിനിടെയാണ് തീവ്രവാദികള്‍ വെടിവച്ചത്.

കൊല്ലപ്പെട്ടത് പാക്ക് തീവ്രവാദിയാണെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. വന മേഖലയില്‍ കൂടുതല്‍ തീവ്രവാദികള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് സൂചന.

കഴിഞ്ഞ മാസം രജൗറിയില്‍ ‘ഓപ്പറേഷന്‍ ത്രിനേത്ര’യുടെ ഭാഗമായി വനത്തില്‍ ഒളിച്ചിരിക്കുന്ന ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു. നിരവധി ആയുധങ്ങള്‍ സൈന്യം കണ്ടെത്തിയിരുന്നു. രജൗറിക്കു പുറമേ ബരാമുള്ളയിലും ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധമുള്ള ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *