മോഹന്‍ലാലിനെതിരെ വീണ്ടും സൈബര്‍ ആക്രമണം

June 6, 2023
40
Views

നടൻ മോഹൻലാലിനെതിരെ വീണ്ടും സൈബര്‍ ആക്രമണം.

ടൻ മോഹൻലാലിനെതിരെ വീണ്ടും സൈബര്‍ ആക്രമണം. പ്രണവ് മോഹൻലാല്‍, കല്യാണി പ്രിയദര്‍ശൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2022 ജനുവരി 21ന് പുറത്തിറങ്ങിയ ‘ഹൃദയം’ എന്ന ചിത്രത്തിലെ ബീഫ് കഴിക്കുന്ന രംഗം ഉയര്‍ത്തി കാട്ടിയാണ് മോഹൻലാലിനെതിരെ വിമര്‍ശനം .14,000ത്തോളം ഫോളോവേഴ്സുളള സ്വാതി ബെല്ലം എന്ന വെരിഫൈഡ് ട്വിറ്റര്‍ ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്നാണ് ആദ്യം വിമര്‍ശനം ഉയര്‍ന്നത്.

ഹൃദയത്തിലെ ‘നഗുമോ’ എന്ന ഗാനരംഗത്ത് കല്യാണിയും പ്രണവും ബീഫ് കഴിക്കുന്ന രംഗമുണ്ട്. ഇതാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്. തുടര്‍ന്ന് മോഹൻലാലിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയായിരുന്നു. നടൻ ഹിന്ദുക്കളെ അവഹേളിക്കുന്ന ഒരു അവസരവും പാഴാക്കില്ലെന്നും മുസ്‍ലിംകളുമായി വളരെ അടുത്ത ബന്ധമാണെന്നും സ്വാതിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് മറ്റൊരാള്‍ കുറിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *