ഒഡീഷ ട്രെയിന്‍ ദുരന്തം: അപകടത്തില്‍ നിന്നും രക്ഷപ്പെട്ട നാല് മലയാളി യുവാക്കളെ നാട്ടിലെത്തിച്ചു

June 6, 2023
39
Views

ഒഡീഷയില്‍ നടന്ന ട്രെയിൻ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട മലയാളി യുവാക്കളെ നാട്ടിലെത്തിച്ചു.

ഒഡീഷയില്‍ നടന്ന ട്രെയിൻ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട മലയാളി യുവാക്കളെ നാട്ടിലെത്തിച്ചു. തൃശ്ശൂര്‍ സ്വദേശികളായ നാല് യുവാക്കളാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്.

വിഘ്നേശ്വര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഉച്ചയ്ക്ക് പുറപ്പെട്ട വിമാനം വൈകിട്ട് 7.15 ഓടെയാണ് കൊച്ചിൻ എയര്‍പോര്‍ട്ടില്‍ എത്തിയത്. തുടര്‍ന്ന് ഇവരെ വീടുകളിലേക്ക് എത്തിക്കുകയായിരുന്നു. ഇവരെ സ്വീകരിക്കാൻ കൂട്ടുകാരും, കുടുംബാംഗങ്ങളും, നോര്‍ക്ക അധികൃതരും എത്തിയിരുന്നു.

തൃശ്ശൂര്‍ അന്തിക്കാട് പാന്തോട് പൊറ്റെക്കാട്ട് സ്വദേശി വൈശാഖ്, കോക്കോട്ട് സ്വദേശി രഘു, ഇരിങ്ങാലക്കുട വെള്ളാനിക്കര സ്വദേശി വിജീഷ്, കാറളം കൊല്ലായില്‍ സ്വദേശി കിരണ്‍ എന്നിവരാണ് നാട്ടിലെത്തിയത്. മെയ് രണ്ടാം തീയതി കൊല്‍ക്കത്തയില്‍ ബുദ്ധക്ഷേത്രത്തിന്റെ മേല്‍ക്കൂര നിര്‍മ്മാണത്തിന് ഇവര്‍ പോയിരുന്നു. ക്ഷേത്രത്തിന്റെ പണി പൂര്‍ത്തീകരിച്ച്‌ കോറമണ്ഡല്‍ എക്സ്പ്രസില്‍ നാട്ടിലേക്ക് തിരിച്ചുവരുമ്ബോഴാണ് അപകടം നടന്നത്. നാല് പേരും അത്ഭുതകരമായാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.

Article Categories:
India

Leave a Reply

Your email address will not be published. Required fields are marked *