യു.പി.ഐ ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ബാങ്കുകള്‍

June 7, 2023
57
Views

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ) ഇടപാടുകള്‍ക്ക് പരിധി നിശ്ചയിച്ച്‌ ബാങ്കുകള്‍. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്‌ബിഐ),എച്ച്‌.ഡി.എഫ്‌.സി, ഐ.സി.ഐ.സി.ഐ തുടങ്ങിയ ബാങ്കുകളാണ് യു.പി.ഐ ഇടപാടുകള്‍ക്ക് പരിധി നിശ്ചയിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി: യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ) ഇടപാടുകള്‍ക്ക് പരിധി നിശ്ചയിച്ച്‌ ബാങ്കുകള്‍. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്‌ബിഐ),എച്ച്‌.ഡി.എഫ്‌.സി, ഐ.സി.ഐ.സി.ഐ തുടങ്ങിയ ബാങ്കുകളാണ് യു.പി.ഐ ഇടപാടുകള്‍ക്ക് പരിധി നിശ്ചയിച്ചിരിക്കുന്നത്.

നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷൻ ഒഫ് ഇന്ത്യ (എൻ.പി.സി.ഐ) യുടെ നിര്‍ദേശ പ്രകാരം നിലവില്‍ പ്രതിദിനം ഒരു ലക്ഷം രൂപയാണ് യു.പി.ഐ വഴി നടത്താവുന്ന ഇടപാട്. എന്നാല്‍ ബാങ്കുകളുടെ വലിപ്പത്തിനനുസരിച്ച്‌ ഇതില്‍ വ്യത്യാസമുണ്ട്.

പതിനായിരം മുതല്‍ ഒരുലക്ഷം വരെ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയും എച്ച്‌.ഡി.എഫ്.സി ബാങ്കും ദിവസത്തില്‍ ഒരു ലക്ഷം രൂപ വരെയുള്ള യു.പി.ഐ ഇടപാടുകള്‍ അനുവദിച്ചിട്ടുണ്ട്. ആക്‌സിസ് ബാങ്കും യു.പി.ഐ പരിധി ഒരു ലക്ഷമാക്കിയിട്ടുണ്ട്.

എന്നാല്‍ കനറാ ബാങ്കും ബാങ്ക് ഓഫ് ബറോഡയും പ്രതിദിനം പരമാവധി 25,000 രൂപ വരെയാണ് യു.പി.ഐ വഴി ഇടപാട് നടത്താൻ അനുവദിക്കുന്നത്. ഐ.സി.ഐ.സി.ഐ ഇടപാടുകാര്‍ക്ക് ഒരു ദിവസം 10,000 രൂപവരെയാണ് യു.പി.ഐ വഴി ഇടപാട് നടത്താൻ കഴിയൂ.

പ്രതിദിനം 20 ഇടപാടുകള്‍
യു.പി.ഐ ഇടപാടുകള്‍ വഴി നടത്തുന്ന പ്രതിദിന ഇടപാടുകളുടെ എണ്ണത്തിലും എൻ.പി.സി.ഐ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ നിര്‍ദേശ പ്രകാരം ഒരു വ്യക്തിക്ക് പരമാവധി 20 ഇടപാടുകളാണ് നടത്താനാകുക. അതിന് മുകളില്‍ ഇടപാട് നടത്തണമെങ്കില്‍ 24 മണിക്കൂര്‍ കാത്തിരിക്കണം. ഇതിലും വിവിധ ബാങ്കുകള്‍ക്ക് അനുസരിച്ച്‌ വ്യത്യാസമുണ്ട്.

ആപ്പുകളുടെ പരിധി
യു.പി.ഐ ആപ്പുകള്‍ വഴിയുള്ള ഇടപാടുകളുടെ എണ്ണത്തിനും നിയന്ത്രണമുണ്ട്. വിവിധ യു.പി.ഐ ആപ്ലിക്കേഷനുകളും ബാങ്ക് ആപ്പുകളും വഴി ഒരു ദിവസം 10 ഇടപാടുകള്‍ മാത്രമാണ് നടത്താനാകുക. യു.പി.ഐ ആപ്ലിക്കേഷനുകള്‍ വഴി ചെലവഴിക്കാവുന്ന പരമാവധി തുക ഒരു ലക്ഷം രൂപയാണ്. ഇതു കൂടാതെ ഗൂഗിള്‍ പേ വഴി ആരെങ്കിലും 2,000 രൂപയോ അതില്‍ കൂടുതലോ തുക അഭ്യര്‍ത്ഥിച്ചാല്‍ ദിവസേനയുള്ള ഇടപാട് പരിധി ഇല്ലാതാകും. ആമസോണ്‍ പേ യു.പി.ഐ വഴി ആദ്യ 24 മണിക്കൂറില്‍ പുതിയ ഉപയോക്താക്കള്‍ക്ക് നടത്താവുന്ന ഇടപാട് പരിധി 5,000 രൂപയാണ്.

അതേസമയം എൻ.പി.സി.ഐ 2016 ല്‍ യു.പി.ഐ അവതരിപ്പിച്ചതു മുതല്‍ ഇതിലൂടെയുള്ള പണമിടപാടുകള്‍ കുതിച്ചുയരുകയാണ്. 2022-23 സാമ്ബത്തിക വര്‍ഷത്തില്‍ മൊത്തം 8,376 കോടി ഇടപാടുകള്‍ യു.പി.ഐ വഴി നടന്നു. ഇടപാട് മൂല്യം 139 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ മാസത്തില്‍ മാത്രം 14.89 ലക്ഷം കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ട്

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *