പത്ത്‌ ലക്ഷം നല്‍കാമെന്ന്‌ ലിന്‍സി ജെസീലിനെ വിശ്വസിപ്പിച്ചു; കബളിപ്പിക്കപ്പെട്ടപ്പോള്‍ അരുംകൊല

June 7, 2023
71
Views

പാലക്കാട് സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി റിമാൻഡില്‍. ഇടപ്പള്ളിയിലെ ഹോട്ടലില്‍ തിരുനെല്ലായി ചിറ്റിലപ്പിള്ളിയില്‍ ലിൻസി (26) യെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് വാടാനപ്പള്ളി തൃത്തല്ലൂരിലെ ജെസില്‍ ജലീനിയൊ (36)ണ് റിമാൻഡ് ചെയ്തത്.

കൊച്ചി > പാലക്കാട് സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി റിമാൻഡില്‍. ഇടപ്പള്ളിയിലെ ഹോട്ടലില്‍ തിരുനെല്ലായി ചിറ്റിലപ്പിള്ളിയില്‍ ലിൻസി (26) യെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് വാടാനപ്പള്ളി തൃത്തല്ലൂരിലെ ജെസില്‍ ജലീനിയൊ (36)ണ് റിമാൻഡ് ചെയ്തത്.

ലിൻസിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ സാമ്ബത്തിക തര്‍ക്കമാണെന്ന് എളമക്കര പൊലീസ് പറഞ്ഞു. ഇരുവര്‍ക്കും ക്യാനഡക്ക് പോകാമെന്നും ഇതിനായി വ്യാജ വിവാഹ സര്‍ട്ടിഫിക്ക് ചമച്ചാല്‍ മതിയെന്നും ലിൻസി ജെസീലിനെ വിശ്വസിപ്പിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നാലുലക്ഷത്തിലധികം രൂപ ജെസിലിന് നഷ്ടമായി. ഓഹരി വിപണിയില്‍ നിന്ന് നാലരക്കോടി രൂപ തനിക്ക് കിട്ടുമെന്നും അതില്‍ നിന്ന് പത്ത് ലക്ഷം രൂപ നല്‍കാമെന്നും ജെസീലിനോട് വാഗ്ദാനം ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു. കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയ ജെസീല്‍ ചോദ്യം ചെയ്യുകയും മര്‍ദിച്ച്‌ അവശയാക്കുകയുമായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ലിൻസി ബാത്ത്റൂമില്‍ വീണുവെന്ന് വീട്ടുകാരെ അറിയിച്ചു.

വീട്ടുകാര്‍ പാലക്കാടുനിന്നെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബെംഗളുരുവിലാണെന്നായിരുന്നു ലിൻസി വീട്ടുകാരെ അറിയിച്ചിരുന്നത്. കൊച്ചിയില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദമായി. കൊച്ചിയിലെ ഹോട്ടലില്‍ താമസിച്ച്‌ വരുന്നതിനിടെയാണ് ജെസില്‍ കബളിപ്പിക്കപ്പെട്ടതായി മനസിലാക്കുന്നതും യുവതിയുമായി തര്‍ക്കമുണ്ടാകുന്നതും. വിശദാന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും. ജെസില്‍ പറഞ്ഞ മൊഴി പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *