മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി കേരള മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ന്യൂയോര്‍ക്കില്‍ എത്തി.
ന്യുയോര്‍ക്ക്: മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി കേരള മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ന്യൂയോര്‍ക്കില്‍ എത്തി.
വിമാനത്താവളത്തില്‍ കോണ്‍സല്‍ ജനറല്‍ രണ്‍ദീപ് ജയ്‌സ്വാള്‍, നോര്‍ക്ക ഡയറ്കടര്‍ കെ. അനിരുദ്ധന്‍, ഓര്‍ഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെ.ജി മന്മഥന്‍ നായര്‍, ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, തുടങ്ങിയവര്‍ സ്വീകരിച്ചു.തുടര്‍ന്ന് സംഘം ഹോട്ടലിലേക്ക് പോയി.മുഖ്യമന്ത്രിക്കൊപ്പം മന്ത്രി ബാലഗോപാല്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ജോണ്‍് ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി തുടങ്ങിയവരുമുണ്ട്.
വെള്ളിയാഴ്ചയാണ് സമ്മേളനം തുടങ്ങുന്നത്. ജൂണ്‍ പത്തിന് ലോക കേരള സഭാ സെഷൻ നടക്കും. ജൂണ്‍ പതിനൊന്നിന് ടൈംസ് സ്ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്യും.
കാനഡയില്‍ കാട്ടുതീ പടരുന്നത് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ന്യൂയോര്‍ക്ക് നഗരം പുക തിങ്ങി നിറഞ്ഞ് മഞ്ഞ നിറത്തിലാണിപ്പോള്‍. അതുകൊണ്ടു തന്നെ ലോക കേരള സഭയുടെ നടത്തിപ്പ് സംബന്ധിച്ച് ആശങ്കയുണ്ട്. ഹോട്ടലിലെ സമ്മേളനങ്ങള്‍ കുഴപ്പിമില്ലാതെ നടക്കുമായിരിക്കുമെങ്കിലും ടെംസ് സ്‌ക്വറിലെ പൊതതുപരിപാടി പുകകൊണ്ടു പോകുന്ന ലക്ഷണമാണ്. ജനങ്ങള്‍ പുറത്തിറങ്ങുന്നതതിന് സര്‍ക്കാര്‍ നിയന്ത്തരണം പ്രഖ്,ാപിച്ച സാഹചര്യത്തില്‍ പരിപാടി പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടി വരുമോ എന്ന സംശയവുമുണ്ട്.
പൊതു സമ്മേളനത്തിന് ആയിരം പേര്‍ എത്തുമെന്നൊക്കെ അവകാശപ്പെടുന്നുണ്ടെങ്കിലും പ്രതിനിധികളായി എത്തുന്ന 200 പേരല്ലാതെ വിരലിലെണ്ണാവുന്നവരേ എത്താന്‍ സാധ്യതയുള്ളൂ എന്ന് സംഘാടകര്‍ വിലയിരുത്തിയിരുന്നു. രണ്ടര ലക്ഷം അമേരിക്കക്കാര്‍ പ്രസംഗം കേള്‍ക്കുമെന്നു പറഞ്ഞായിരുന്നു സ്‌പോണ്‍സര്‍ഷിപ്പ് പിടിച്ചത്. പരിപാടി നടന്നാല്‍ തന്നെ ആളില്ലായ്മയുടെ ഉത്തരവാദിത്വം ‘പുക’യുടെ മുകളില്‍ വെക്കാമെന്ന ആശ്വാസവും സംഘാടകര്‍ക്കുണ്ട്.
വായു നിലവാരം മോശമായതിനെ തുടര്‍ന്നാണ് ന്യൂയോര്‍ക്കിലെ ജനങ്ങളോട് എന്‍ 95 മാസ്‌ക് ധരിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. സൗജന്യമായി മാസ്‌ക് വിതരണം ചെയ്യുന്നുണ്ട്. ജനങ്ങള്‍ കഴിവതും വീടിനുള്ളില്‍ തന്നെ കഴിയണമെന്നും മേയര്‍ മുന്നറിയിപ്പ് നല്കി. കായിക മത്സരങ്ങള്‍ മാറ്റിവച്ചു. വിമാനങ്ങള്‍ വൈകുന്നു
. മന്ത്രി കെ എന്‍ ബാലഗോപാലും സ്പീക്കര്‍ എ എന്‍ സംഷീറും മാസ്‌ക് ധരിച്ചാണ് എത്തിയത്