സുഡാനില്‍ സൗദി, ബഹ്‌റൈന്‍ എംബസികള്‍ക്ക് നേരെ ആക്രമണം

June 9, 2023
28
Views

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ സൗദി, ബഹ്റൈൻ എംബസികള്‍ക്ക് നേരെ സായുധാക്രമണം.

മനാമ> ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ സൗദി, ബഹ്റൈൻ എംബസികള്‍ക്ക് നേരെ സായുധാക്രമണം. തലസ്ഥാനമായ ഖാര്‍ത്തൂമിലെ സൗദി എംബസിയിലും സൗദി അറ്റാഷെകളിലും സൗദി ജീവനക്കാരുടെ താമസസ്ഥലത്തും ആക്രമണം ഉണ്ടായി.

എംബ ജീവനക്കാരുടെ വസതിയും സ്വത്തുക്കളും നശിപ്പിക്കുകയും കെട്ടിടം തകര്‍ത്തതായും സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബഹ്റൈൻ എംബസിയും അംബാസഡറുടെ വസതിയും ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തതായും കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചതായും ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

എംബസികള്‍ക്ക് നേരെ നടന്ന സായുധ ആക്രമണത്തെ സൗദിയും ബഹ്റൈനും ശക്തമായി അപലപിച്ചു. നയതന്ത്ര കാര്യാലയങ്ങള്‍ക്കും അതിന്റെ പ്രാതിനിധ്യത്തിനും നേരെയുള്ള എല്ലാത്തരം അക്രമങ്ങളും അട്ടിമറികളും സൗദി പൂര്‍ണ്ണമായും നിരാകരിക്കുന്നതായി സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സുഡാനില്‍ സുരക്ഷയും സമാധാനവും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കാൻ ശ്രമിക്കുന്ന ഇത്തരം സായുധ ഗ്രൂപ്പുകളെ ചെറുക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. നയതന്ത്ര ദൗത്യങ്ങളുടെയും സിവിലിയൻ സൗകര്യങ്ങളുടെയും ആസ്ഥാനത്തിന് പൂര്‍ണ്ണ സംരക്ഷണം നല്‍കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ബുധനാഴ്ചയാണ് ബഹ്റൈൻ എംബസിക്കും ജീവനക്കാരുടെ താമസ സ്ഥലങ്ങള്‍ക്കും നേരെ ആക്രമണം ഉണ്ടായത്. അന്താരാഷ്ട്ര നിയമങ്ങളുടെയും നയതന്ത്ര കരാറുകളുടെയും ഗുരുതരമായ ലംഘനമാണ് ആക്രമണമെന്ന് ബഹ്റൈൻ വിദേശ മന്ത്രാലയം വ്യക്തമാക്കി. ആക്രമണം അവസാനിപ്പിക്കണമെന്നും നയതന്ത്ര കാര്യാലയങ്ങള്‍ക്കും സിവിലിയൻ സ്ഥാപനങ്ങള്‍ക്കും പൂര്‍ണ സുരക്ഷ ഒരുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ആക്രമികളെ ശിക്ഷിക്കണം. സംവാദങ്ങളിലൂടെ സൈനിക നടപടികള്‍ അവസാനിപ്പിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ആക്രമണത്തെ അറബ് ലീഗ, അറബ് പാര്‍ലമെന്റ് എന്നിവയും യുഎഇ, ഖത്തര്‍, ജോര്‍ദ്ദാൻ തുടങ്ങിയവ രാജ്യങ്ങളും അപലപിച്ചു. സുഡാനില്‍ കുവൈത്ത്, ജോര്‍ദ്ദാൻ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ എംബസികള്‍ മെയില്‍ ആക്രമിക്കപ്പെട്ടിരുന്നു. സൈനീക തലവൻ അബ്ദുള്‍ ഫത്താഹ് അല്‍ ബുര്‍ഹാനും അര്‍ദ്ധസൈനിക കമാൻഡര്‍ മുഹമ്മദ് ഹംദാൻ ദഗാലോയും തമ്മിലുള്ള അഭിപ്രായ വിത്യാസം രൂക്ഷമായതോടെയാണ് ആക്രമണം പൊട്ടിപുറപ്പെട്ടത്. സൗദിയും യുഎസും മറ്റ് രാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കാൻ ശ്രമിങ്കെിലും പോരാട്ടം ഏപ്രില്‍ പകുതി മുതല്‍ തുടരുകയാണ്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *