മെസിയെ ചൈനീസ് എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചു

June 13, 2023
41
Views

ട്‌ബോള്‍ ഇതിഹാസം മെസിയെ ചൈനീസ് എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചു.

ബീജിംഗ്: ഫുട്‌ബോള്‍ ഇതിഹാസം മെസിയെ ചൈനീസ് എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചു. ചൈനീസ് തലസ്ഥാനമായ ബീജിംഗിലെ എയര്‍പോര്‍ട്ടിലാണ് മെസിയെ രണ്ട് മണിക്കൂറോളം തടഞ്ഞുവെച്ചിരുന്നത്.

വിസയില്ലാതെ എത്തിയതാണ് കാരണം.

അര്‍ജന്റീനിയൻ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് ചൈനയില്‍ പ്രവേശിക്കാൻ വിസയുടെ ആവശ്യമില്ല. എന്നാല്‍ താരം എത്തിയത് സ്പാനിഷ് പാസ്‌പോര്‍ട്ടുമായാണ്. സ്പാനിഷ് പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് വിസയില്ലാതെ ചൈനയില്‍ പ്രവേശിക്കാനാവില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് താരത്തെ രണ്ടുമണിക്കൂര്‍ അധികൃതര്‍ തടഞ്ഞുവെച്ചത്. ശേഷം രണ്ടുമണിക്കൂറിന് ശേഷം വിസ അനുവദിച്ചതോടെ മെസിയെ പോകാൻ അനുവദിക്കുകയായിരുന്നു.

അര്‍ജന്റീനിയൻ പൗരന്മാര്‍ക്ക് 170 രാജ്യങ്ങളില്‍ വിസയില്ലാതെയോ വിസ ഓണ്‍ അറൈവല്‍ അടിസ്ഥാനത്തിലോ യാത്ര ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ അര്‍ജന്റീനിയക്കാര്‍ക്ക് വിസ ഇളവുള്ള രാജ്യമാണ് ചൈന. എന്നാല്‍ അര്‍ജന്റീനിയൻ പൗരത്വത്തോടൊപ്പം സ്പാനിഷ്, ഇറ്റലി പൗരത്വം കൂടിയുള്ള മെസി സ്പാനിഷ് പാസ്‌പോര്‍ട്ടുമായാണ് ചൈനയില്‍ എത്തിയത്.

ഓസ്ട്രേലിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തിന് മുന്നോടിയായാണ് താരം ബെയ്ജിങില്‍ എത്തിയത്. ബീജിംഗിലെ വര്‍ക്കേഴ്സ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

Article Categories:
Latest News · Sports

Leave a Reply

Your email address will not be published. Required fields are marked *