സിഐഡി മൂസ താരം കസാന്‍ ഖാന്‍ അന്തരിച്ചു, വിട വാങ്ങിയത് മലയാളികളുടെ പ്രിയപ്പെട്ട വില്ലന്‍

June 13, 2023
68
Views

വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതനായ സിനിമാ താരം കസാൻ ഖാൻ അന്തരിച്ചു.

കൊച്ചി: വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതനായ സിനിമാ താരം കസാൻ ഖാൻ അന്തരിച്ചു. ഹൃദയാഘാതം മൂലം ജൂണ്‍ ഒമ്ബതിനായിരുന്നു അന്ത്യം.

ദിലീപ് ചിത്രമായ സിഐഡി മൂസയില്‍ അവതരിപ്പിച്ച വില്ലൻ കഥാപാത്രം ഏറെ സ്വീകാര്യത നേടിയിരുന്നു.

1993ല്‍ പുറത്തിറങ്ങിയ മോഹൻലാല്‍ ചിത്രം ഗാന്ധര്‍വത്തിലൂടെയായിരുന്നു മലയാള സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. വര്‍ണപകിട്ട്, ദി കിംഗ്, ഡോണ്‍, മായാമോഹിനി, രാജാധിരാജ, മര്യാദ രാമൻ അടക്കമുള്ള മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *