കര്‍ണാടക ബംഗളൂരുവില്‍ മകള്‍ അമ്മയെ കൊലപ്പെടുത്തി. മൃതദേഹം സ്യൂട് കേസിലാക്കി പൊലിസ് സ്റ്റേഷനിലെത്തിച്ചു.
പശ്ചിമബംഗാള്‍ സ്വദേശിയും എഴുപതുകാരിയുമായ ബിവാ പാല് ആണ് കൊല്ലപ്പെട്ടത്. മകള്‍ സെനാലി സെന്‍ ആണ് പൊലിസില്‍ കീഴടങ്ങിയത്.
ബെംഗളുരു മൈക്കോ ലേ ഔട്ടില്‍ ചൊവ്വാഴ്ചയാണ് സംഭവം. സെനാലിയുടെ മാതാവും ഭര്‍തൃമാതാവും തമ്മില്‍ പതിവായി വഴക്കിടാറുണ്ട്. ഇതിന്റെ പേരില്‍ സെനാലിയും ബീവയും തമ്മില്‍ വാക്കുതര്‍ക്കങ്ങളും പതിവായിരുന്നു. ഭര്‍ത്താവില്ലാതിരുന്ന ഇന്നലെയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതോടെയാണ് മാതാവിനെ കൊലപ്പെടുത്താന്‍ സെനാലി തീരുമാനിച്ചത്. അതിനിടെ, ബിവാ പാല് ആത്മഹത്യാ ഭീഷണിയും മുഴക്കിയിരുന്നു. ബിവയ്ക്ക് പാലില്‍ ഉറക്ക ഗുളിക നല്കി മയക്കി കിടത്തിയ ശേഷം ഷാള്‍ ഉപയോഗിച്ച് കഴുത്തു ഞെരിച്ചാണ് സെനാലി കൊലപ്പെടുത്തിയത്.
കൊലപാതകത്തിനു ശേഷം, മൃതദേഹം സ്യൂട്ട് കേസിലാക്കി എവിടെയെങ്കിലും ഉപേക്ഷിക്കാനായിരുന്നു നീക്കം. എന്നാല്‍, ഭയന്നു പോയ സെനാലി പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവ സമയത്ത് സെനാലിയുടെ ഭര്‍തൃമാതാവും ഫ്ലാറ്റിലുണ്ടായിരുന്നു. ഇത് സംബന്ധിച്ചും പൊലിസ് അന്വേഷിയ്ക്കുന്നുണ്ട്. കഴിഞ്ഞ അ!ഞ്ച് വര്‍ഷമായി ബംഗളൂരുവില്‍ ഫിസിയോതെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുകയാണ് സെനാലി സെന്‍.