അരിക്കൊമ്ബന്‍ കുറ്റിയാര്‍ അണക്കെട്ടിന് സമീപം; റേഡിയോ കോളറില്‍ നിന്ന് സിഗ്നല്‍ ലഭിച്ചെന്ന് കന്യാകുമാരി കളക്ടര്‍

June 13, 2023
47
Views

അപ്പര്‍ കോതയാര്‍ മുത്തുക്കുഴി വനമേഖലയില്‍ തുറന്നുവിട്ട അരിക്കൊമ്ബന്‍റെ കഴുത്തില്‍ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറില്‍ നിന്ന് സിഗ്നല്‍ ലഭ്യമായതായി കന്യാകുമാരി കളക്ടര്‍ പി.എൻ.ശ്രീധര്‍.

 

അപ്പര്‍ കോതയാര്‍ മുത്തുക്കുഴി വനമേഖലയില്‍ തുറന്നുവിട്ട അരിക്കൊമ്ബന്‍റെ കഴുത്തില്‍ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറില്‍ നിന്ന് സിഗ്നല്‍ ലഭ്യമായതായി കന്യാകുമാരി കളക്ടര്‍ പി.എൻ.ശ്രീധര്‍.

മുണ്ടന്തുറ കടുവാ സങ്കേതത്തിലെ കുറ്റിയാര്‍ അണക്കെട്ടിന് സമീപമുള്ള നിബിഡ വനത്തിലാണ് അരിക്കൊമ്ബൻ ഇപ്പോള്‍ ഉള്ളത്. ആനയുടെ പുതിയ ചിത്രവും കളക്ടര്‍ പുറത്തുവിട്ടു.

കളക്കാട് മുണ്ടൻതുറ കടുവാ സങ്കേതത്തിലെ ജീവനക്കാരും മൃഗഡോക്ടര്‍മാരും വേട്ട വിരുദ്ധ സേനാംഗങ്ങളും ആനയുടെ നീക്കം നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ആന നിലവില്‍ ആരോഗ്യവാനാണെന്നും പൊതുജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടര്‍ പി.എൻ. ശ്രീധര്‍ പത്രകുറിപ്പില്‍ അറിയിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *