ഉൽപ്പന്നങ്ങളുടെ വിപണനശൃംഗല കൂടുതലായി വിപുലീകരിക്കുന്നതിനു കീർത്തി നിർമലും ഫാംഫെഡും രംഗത്ത്

July 1, 2023
20
Views

ഉത്പന്നങ്ങളുടെ വിപണന ശൃംഖല വിപുലീകരിക്കുന്നതിനായി കീർത്തി നിർമലും ഫാംഫെഡും കൈകോർത്തു• സഹകരണത്തിന്റെ ഭാഗമായി കീർത്തി നിർമ്മലിന്റെ വിപണന ശൃംഖല വഴി ഫാംഫെഡ് ഉത്പന്നങ്ങൾ വിപണിയിലിറക്കും

ഉത്പന്നങ്ങളുടെ വിപണന ശൃംഖല വിപുലീകരിക്കുന്നതിനായി കീർത്തി നിർമലും ഫാംഫെഡും കൈകോർത്തു
• സഹകരണത്തിന്റെ ഭാഗമായി കീർത്തി നിർമ്മലിന്റെ വിപണന ശൃംഖല വഴി ഫാംഫെഡ് ഉത്പന്നങ്ങൾ വിപണിയിലിറക്കും
കൊച്ചി :കേരളത്തിലെ പ്രമുഖ അരി ഉൽപ്പാദന കമ്പനിയായ കീർത്തി നിർമലും കേരളത്തിലെ പ്രമുഖ ‘എഫ് എം സി ജി’ ബ്രാൻഡായ ഫാംഫെഡും കൈകോർത്തു. ഉത്പന്നങ്ങളുടെ വിപണന ശൃംഖല വിപുലീകരിക്കുന്നതിനായി കീർത്തി നിർമലിന്റെ സഹകരണത്തോടുകൂടി ഫാംഫെഡിന്റെ ഉത്പന്നങ്ങൾ ഹോൾസെയിലായും റീടെയിലായും വിതരണം നടത്തുമെന്ന് കീർത്തി നിർമൽ മാനേജിങ് ഡയറക്ടർ ജോൺസൻ വർഗീസും ഫാംഫെഡ് വൈസ് ചെയർമാൻ അനൂപ് തോമസും പത്രസമ്മേളനത്തിൽ അറിയിച്ചു.
25 വർഷത്തോളമായി മലയാളികൾക്ക് സുപരിചിതമായ കീർത്തി നിർമലിന്റെ വിപണി കേരളത്തിനകത്തും പുറത്തും സജ്ജീവമാണ്. 15 ഓളം അരികൾക്ക് പുറമെ ശർക്കര,പഞ്ചസാര, ഉപ്പ് തുടങ്ങിയ ഉത്പന്നങ്ങളും പുറത്തിറക്കുന്നുണ്ട്. വരും കാലങ്ങളിൽ കൂടുതൽ എഫ് എം സി ജി ഉത്പന്നങ്ങൾ പുറത്തിറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കീർത്തി നിർമൽ. 2008ൽ കോഴിക്കോട് ആസ്ഥാനമായി കാർഷികരംഗത്ത് പ്രവർത്തനമാരംഭിച്ച സഹകരണ സംരംഭമായ സതേൺ ഗ്രീൻ ഫാർമിംഗ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ നിന്നുള്ള ബ്രാൻഡാണ് ഫാംഫെഡ്. രണ്ട് വർഷങ്ങളായി കലർപ്പില്ലാത്തതും ശുദ്ധവുമായ എഫ് എം സി ജി ഉത്പന്നങ്ങളാണ് ഫാംഫെഡ് പുറത്തിറക്കുന്നത്.
കാർഷിക മേഖലയിൽ നിന്ന് ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ ഫാംഫെഡ് നിരന്തരമായി പ്രവർത്തിച്ചുവരുന്നു. വരുംകാലങ്ങളിൽ കേരളത്തിലും തമിഴ്നാട്ടിലും ബിസിനസ്സ് വിപുലീകരിക്കുവാനാണ് ഫാംഫെഡ് ലക്ഷ്യമിടുന്നത്. കൂടാതെ ഫാംഫെഡിന്റെ കീഴിൽ പ്ലാന്റേഷനുകൾ, എഫ് എം സി ജി, ഫിഷറീസ്, ടൂറിസം, എന്നിവയുമുണ്ട്. ഇതോടൊപ്പം ഫാംഫെഡ് ബസാറെന്ന പേരിൽ സൂപ്പർമാർക്കറ്റുകളും ഉടൻ ആരംഭിക്കും.
“ഫാംഫെഡുമായി ഇത്തരമൊരു സഹകരണത്തിന്റെ ഭാഗമാവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. നൂതനമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഏറ്റവും ഗുണമേന്മയുള്ള ഉത്പ്പന്നങ്ങൾ വിപണിയിലിറക്കുവാനാണ് കീർത്തി നിർമൽ ലക്ഷ്യമിടുന്നതെന്നും ഫാംഫെഡുമായുള്ള സഹകരണം അതിന് സഹായകരമാകുമെന്നും കീർത്തി നിർമൽ മാനേജിങ് ഡയറക്ടർ ജോൺസൻ വർഗീസ് പറഞ്ഞു. “കീർത്തി നിർമ്മലിന്റെ 25 വർഷത്തിലധികമായുള്ള വിപണി പരിചയം ഞങ്ങൾക്ക് ഏറെ ഗുണകരമാകുമെന്ന് ഫാംഫെഡ് മാനേജിങ് ഡയറക്ടർ അഖിൻ ഫ്രാൻസിസും പറഞ്ഞു . ഫാംഫെഡ് ഉൽപ്പന്നങ്ങൾ കൂടുതൽ ജനകീയമാക്കുവാൻ ഈ സഹകരണത്തിലൂടെ സാധിക്കുമെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുവരും കൈകോർക്കുന്നതിലൂടെ ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കൾ എല്ലാ മേഖലയിലും വ്യാപിപ്പിക്കാൻ കഴിയും എന്നാണ് കരുതുന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *