പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി മുതല്‍ പിഴ അരലക്ഷം

July 1, 2023
13
Views

സംസ്ഥാനത്ത് ഇനിമുതല്‍ പൊതു സ്ഥലത്ത് മലിന്യം വലിച്ചെഞ്ഞാല്‍ നൂറ് നൂലാമാലകള്‍.

തിരുവനന്തപുരം:സംസ്ഥാനത്ത് ഇനിമുതല്‍ പൊതു സ്ഥലത്ത് മലിന്യം വലിച്ചെഞ്ഞാല്‍ നൂറ് നൂലാമാലകള്‍. മാലിന്യം പൊതുവിടങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ അരലക്ഷം രൂപവരെ പിഴ ഈടാക്കും.

കൃത്യസമയത്ത് പിഴയടച്ചില്ലെങ്കില്‍ കോടതി വിചാരണയും ജയില്‍ ശിക്ഷയും നേരിടേണ്ടതായി വരും. നിലവിലെ 250 രൂപ പിഴ വര്‍ദ്ധിപ്പിച്ച്‌ 5000 രൂപയാക്കാനാണ് തീരുമാനം ഒപ്പം പരമാവധി പിഴ 50,000 രൂപയുമാക്കി വര്‍ദ്ധിപ്പിക്കും. തീരുമാനം അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഭേദഗതി ചെയ്യും.

കൂടാതെ മുൻസിപ്പാലിറ്റി സെക്രട്ടറിമാര്‍ക്ക് കതൂടുതല്‍ അധികാരം നല്‍കും. ഹരിത കര്‍മ്മ സേനയ്‌ക്ക് യൂസര്‍ ഫീ നല്‍കിയില്ലെങ്കില്‍ നഗരസഭയുമായുള്ള സേവനങ്ങള്‍ അവസാനിപ്പിക്കും. കൂടാതെ പഞ്ചായത്തീരാജ് നിയമത്തിലും ഭേദഗതി നടപ്പിലാക്കും. മാലിന്യ സംസ്‌കരണരംഗത്ത് കൂടുതല്‍ സ്വകാര്യ സംരംഭകരെ എത്തിക്കും. പദ്ധതില്‍ പ്രത്യേക സമിതികള്‍, മാലിന്യസംസ്‌കരണനിധി എന്നിവയും നിയമരമായി ഉറപ്പാക്കും.

നേരത്തെ മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കോടതി വിചാരണയ്‌ക്ക് ശേഷമായിരുന്നു പിഴ ചുമത്തിയിരുന്നത്. എന്നാല്‍ ഈ നിലപാടിന് മാറ്റം വരുത്തി കുറ്റസമ്മതമനുസരിച്ച്‌ പിഴചുമത്താം. കുറ്റം നിക്ഷേധിക്കുന്നവര്‍ നേരിട്ട് കോടതിയില്‍ ഹാജരായിവേണം ജാമ്യമെടുക്കാൻ. എന്നാല്‍ കുറ്റം തെളിഞ്ഞാല്‍ തടവുശിക്ഷ ലഭിക്കും.

മാലിന്യ നിര്‍മാര്‍ജനത്തിന് നഗരസഭാ സെക്രട്ടറിക്കാണ് ഉത്തരവാദിത്വം. ഇതില്‍ വീഴ്ച ഉണ്ടായാല്‍ ശമ്ബളം തടയുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കും

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *