പ്രധാൻ മന്ത്രി മുദ്ര യോജന വായ്പകളുടെ വിതരണത്തില്‍ റെക്കോര്‍ഡ് മുന്നേറ്റം.
പ്രധാൻ മന്ത്രി മുദ്ര യോജന വായ്പകളുടെ വിതരണത്തില്‍ റെക്കോര്‍ഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2024 സാമ്ബത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 23 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ സാമ്ബത്തിക വര്‍ഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇത്തവണ 81,597 കോടി രൂപയുടെ മുദ്രാ വായ്പകള്‍ വിതരണം ചെയ്തിട്ടുണ്ട്. 2022-23 സാമ്ബത്തിക വര്‍ഷം ആദ്യ പാദത്തില്‍ 62,650 കോടി രൂപയുടെ വായ്പകളാണ് വിതരണം ചെയ്തത്.
മുദ്ര സ്കീം ആരംഭിച്ചതിനുശേഷം ആദ്യപാദ വിതരണത്തിലെ എക്കാലത്തെയും ഉയര്‍ന്ന വര്‍ദ്ധനവാണിത്. ആദ്യ പാദത്തില്‍ 1.03 കോടി അക്കൗണ്ടുകളിലായി 86,513.86 കോടി രൂപയുടെ മുദ്ര വായ്പകളാണ് അനുവദിച്ചത്. ഇതില്‍ 81,597 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. ഇത്തവണ കേരളത്തിലും മുദ്ര വായ്പ എടുക്കുന്നവരില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. നടപ്പു സാമ്ബത്തിക വര്‍ഷം 2,943.56 കോടി രൂപയുടെ മുദ്ര വായ്പകളാണ് സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുള്ളത്. മുദ്ര ലോണ്‍ വിഭാഗത്തില്‍ പ്രധാനമായും ശിശു, തരുണ്‍, കിഷോര്‍ എന്നിങ്ങനെ മൂന്ന് വിഭാഗമാണ് ഉള്ളത്.