നിറം മാറി വന്ദേഭാരത്; വെള്ളയ്‌ക്കും നീലയ്‌ക്കും പകരം കാവിയും ഗ്രേയും

July 9, 2023
28
Views

വന്ദേഭാരത് ട്രെയിനുകള്‍ക്ക് ഇനി പുതിയ നിറം.

ചെന്നൈ: വന്ദേഭാരത് ട്രെയിനുകള്‍ക്ക് ഇനി പുതിയ നിറം. വെള്ളയും നീലയും നിറത്തിന് പകരം ഇനി കാവി-ചാര നിറത്തിലാണ് പുതിയ ട്രെയിനുകള്‍ പുറത്തിറങ്ങുക.

നിലവിലുള്ളത് കഴുകി വൃത്തിയാക്കുന്നതിലുള്ള പ്രയാസം കാരണമാണ് പുതിയ നിറങ്ങള്‍ തെരഞ്ഞെടുത്തതെന്നാണ് വിവരം.

ചെന്നൈയിലെ ഇൻഗ്രല്‍ കോച്ച്‌ ഫാക്ടറിയില്‍ പുതിയ ട്രെയിനുകളുടെ കോച്ച്‌ നിര്‍മാണം പുരോഗമിക്കുകയാണ്. റെയില്‍വേ മന്ത്രി അശ്വനി വൈഷ്‌ണവ് ചെന്നൈയിലെത്തി പുതിയ കോച്ചുകളുടെ നിര്‍മാണ പുരോഗതി വിലയിരുത്തി. നിലവില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്ക് ചില സാങ്കേതിക പോരായ്‌മകള്‍ കണ്ടെത്തിയിട്ടുണ്ട്. അത് പരിഹരിച്ചാകും പുതിയ കോച്ചുകളുടെ നിര്‍മാണമെന്നും മന്ത്രി അറിയിച്ചു.

മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായാണ് പുതിയ വന്ദേഭാരത് കോച്ചുകള്‍ നിര്‍മിച്ചത്. രാജ്യത്തെ തന്നെ എൻജിനീയര്‍മാരും സാങ്കേതിക പ്രവര്‍ത്തകരുമാണ് നിര്‍മാണത്തിനുണ്ടായിരുന്നത്. യാത്രക്കാരില്‍ നിന്നും ലഭിച്ച പ്രതികരണങ്ങള്‍ കൂടി മുൻനിര്‍ത്തിയാണ് പുതിയ കോച്ചുകള്‍ ഡിസൈൻ ചെയ്തിരിക്കുന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം രണ്ട് വന്ദേഭാരത് എക്സ്പ്രസുകളുടെ കൂടി ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചിരുന്നു. ഗൊരഖ്പൂര്‍-ലക്നോ, ജോധ്പൂര്‍-സബര്‍മതി റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകളുടെ ഫ്ലാഗ് ഓഫുകളാണ് പ്രധാനമന്ത്രി നിര്‍വഹിച്ചത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *