കാര്‍ അപകടത്തെ തുടര്‍ന്ന് തല കഴുത്തില്‍ നിന്ന് വേര്‍പെട്ട 12കാരന് ശസ്ത്രക്രിയയിലൂടെ തിരികെപിടിപ്പിച്ച് ഡോക്ടര്‍മാര്‍.
ജറുസലേം: കാര്‍ അപകടത്തെ തുടര്‍ന്ന് തല കഴുത്തില്‍ നിന്ന് വേര്‍പെട്ട 12കാരന് ശസ്ത്രക്രിയയിലൂടെ തിരികെപിടിപ്പിച്ച് ഡോക്ടര്‍മാര്‍.
ഇസ്രയേലില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയത്. സെെക്കിള്‍ ഓടിക്കുന്നതിനിടെ കാര്‍ തട്ടിയാണ് സുലെെമാൻ ഹാസൻ എന്ന കുട്ടിയ്ക്ക് ഗുരുതര പരിക്കേറ്റത്. നട്ടെല്ലിന് മുകളിലെ കശേരുക്കളില്‍ നിന്ന് സുലെെമാന്റെ തലയോട്ടി വേര്‍പെട്ട് പോയിരുന്നു.
തുടര്‍ന്ന് കുട്ടിയെ ഹാദസാ മെഡിക്കല്‍ സെന്ററിലാണ് പ്രവേശിപ്പിച്ചത്. കഴുത്തിന്റെ കീഴ്ഭാഗത്തുനിന്ന് തല ഏതാണ്ട് പൂര്‍ണ്ണമായും വേര്‍പെട്ട രീതിയിലാണ് സുലെെമാനെ ആശുപത്രിയില്‍ എത്തിച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പിന്നാലെ മണിക്കൂറുകളോളം നീണ്ട ശ്രമകരമായ ശസ്ത്രക്രിയയിലൂടെ തകരാര്‍ സംഭവിച്ച ഭാഗത്ത് പ്ലേറ്റുകള്‍ ഘടിപ്പിച്ചതായി ഓപ്പറേഷന് നേതൃത്വം നല്‍കിയ ഓര്‍ത്തോപീഡിക് ഡോക്ടര്‍ ഒഹാദ് ഐനവ് പറഞ്ഞു. ഓപ്പറേഷൻ റൂമിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ കുട്ടിയുടെ ജീവൻ രക്ഷിച്ചക്കാൻ ഏറെ സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി. സുലെെമാൻ ജീവിതത്തിലേയ്ക്ക് തിരിച്ചുവരാൻ അമ്ബതുശതമാനം സാദ്ധ്യത മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ഡോക്ടര്‍ പറഞ്ഞു.
കഴിഞ്ഞ മാസം ചികിത്സകള്‍ പൂര്‍ത്തിയായെങ്കിലും ജൂലായ് വരെ ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല. നിലവില്‍ സെര്‍വിക്കല്‍ സ്‌പ്ലിന്റ് ഘടിപ്പിച്ച് ആശുപത്രിയില്‍ നിന്നും വിട്ടയച്ചിരിക്കുകയാണെങ്കിലും ഡോക്ടര്‍മാര്‍ കുട്ടിയെ നിരീക്ഷിക്കുന്നുണ്ട്.