പഞ്ച പാണ്ഡവ ക്ഷേത്ര ദർശനത്തിനൊപ്പം ആറന്മുള പള്ളിയോട കാഴ്ചകളും മടങ്ങന്ന KSRTC തീർത്ഥാടന ടൂറിസം സർക്യൂട്ടിന്റ്റെ ഈവർഷത്തെ യാത്രകളുടെ ഉത്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ: അനന്ത ഗോപൻ തൃച്ചിറ്റാറ്റ് മാഹാ ക്ഷേത്ര തിരുമുറ്റത്ത് ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.
ചെങ്ങന്നൂർ : പഞ്ച പാണ്ഡവ ക്ഷേത്ര ദർശനത്തിനൊപ്പം ആറന്മുള പള്ളിയോട കാഴ്ചകളും മടങ്ങന്ന KSRTC തീർത്ഥാടന ടൂറിസം സർക്യൂട്ടിന്റ്റെ ഈവർഷത്തെ യാത്രകളുടെ ഉത്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ: അനന്ത ഗോപൻ തൃച്ചിറ്റാറ്റ് മാഹാ ക്ഷേത്ര തിരുമുറ്റത്ത് ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.
തിരുവനന്തപുരം , നെയ്യാറ്റിൻകര ഡിപ്പോകളിലെ തീർത്ഥാടകരെയും KSRTC ജീവനക്കാരേയും സ്വീകരിച്ച ചടങ്ങിൽ പഞ്ച പാണ്ഡവ ക്ഷേത്ര ഏകോപന സമിതി ചെയർമാൻ ബി.രാധാകൃഷ്ണ മേനോൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പള്ളിയോട സേവാ സംഘം പ്രസിഡന്റ് ശ്രീ.രാജൻ മുല വീട്ടിൽ , വാർഡ് കൗൺസിലറും ഉപദേശക സമിതി അംഗവുമായ രോഹിത് P കുമാർ , തൃച്ചിറ്റാറ്റ് ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി പ്രദീപ് കുമാർ, പഞ്ച ദിവ്യ ദേശദർശൻ കമ്മറ്റി അംഗങ്ങളായ
ജയദേവശർമ്മ, പ്രസാദ് കളത്തൂർ, KSRTC ടൂർ കോർഡിനേറ്റർമാരായ അനീഷ് R , സന്തോഷ് കുമാർ C തുടങ്ങിയവർ സംസാരിച്ചു.
തീർത്ഥാടകർക്കായുള്ള
വീഡിയോ CD യുടെ പ്രകാശനവും ദേവസ്വം ബോർഡ് പ്രസിഡന്റ് നിർവ്വഹിച്ചു.