ആലുവയിൽ തട്ടിക്കൊണ്ടുപോയ 5 വയസുകാരിക്കായി വ്യാപക തിരച്ചിൽ

July 29, 2023
37
Views

ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയെ ഇതുവരെയും കണ്ടെത്താനായില്ല. കുട്ടിയ്ക്കായി വ്യാപക തിരച്ചില്‍ നടന്നുകൊണ്ടിരിക്കുന്നു. പ്രതിയായ അസം സ്വദേശി അസ്ഫക് ആലത്തെ പൊലീസ് പിടികൂടിയെങ്കിലും ഇയാളുടെ കയ്യില്‍ നിന്നും വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല

ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയെ ഇതുവരെയും കണ്ടെത്താനായില്ല. കുട്ടിയ്ക്കായി വ്യാപക തിരച്ചില്‍ നടന്നുകൊണ്ടിരിക്കുന്നു. പ്രതിയായ അസം സ്വദേശി അസ്ഫക് ആലത്തെ പൊലീസ് പിടികൂടിയെങ്കിലും ഇയാളുടെ കയ്യില്‍ നിന്നും വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ജ്യൂസ് വാങ്ങി നല്‍കി പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്

ഇന്നലെ വൈകിട്ട് 5 മണിക്ക് ആലുവ സീമാസ് പരിസരത്ത് പ്രതിയെ കുട്ടിയുമായി കണ്ടെന്ന് കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തൃശ്ശൂരിലേക്കുള്ള ബസില്‍ കുട്ടിയുമായി കയറിയ പ്രതി ആലുവയില്‍ തന്നെ കുട്ടിയുമായി ഇറങ്ങിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പ്രതിയെ പിടികൂടുമ്പോള്‍ മദ്യലഹരിയില്‍ ആയിരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

ബീഹാര്‍ സ്വദേശികളുടെ അഞ്ചുവയസ്സുള്ള കുട്ടിയെ അസം സ്വദേശിയാണ് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടു പോയത്. ബീഹാര്‍ സ്വദേശികളായ മഞ്ജയ്-നീത ദമ്പതികളുടെ മകള്‍ ചാന്ദ്‌നിയെ ആണ് അസ്ഫക് തട്ടിക്കൊണ്ടു പോയത്. കുട്ടിയെ മറ്റൊരാള്‍ കൂട്ടിക്കൊണ്ട് പോകുന്നത് കണ്ടവര്‍ വിളിച്ചു പറയുകയായിരുന്നുവെന്നും ദമ്പതികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *