ഭാര്യയുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ കഴുത്ത് ഞെരിച്ചുകൊന്ന് മൃതദേഹം കാട്ടില്‍ തള്ളി
ഡല്‍ഹി: ഭാര്യയുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ കഴുത്ത് ഞെരിച്ചുകൊന്ന് മൃതദേഹം കാട്ടില്‍ തള്ളി.
തെക്കുപടിഞ്ഞാറൻ ഡല്‍ഹിയിലെ ഫത്തേപൂര്‍ ബേരി പ്രദേശത്തെ ധര്‍മവീറിന്റെ ഭാര്യയായ സ്വീറ്റിയാണ് കൊല്ലപ്പെട്ടത്.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ജീല്‍ ഖുര്‍ദ് അതിര്‍ത്തിക്ക് സമീപമുള്ള ഒരു കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. കൊലപാതകത്തില്‍ യുവാവിനെ സഹായിച്ച രണ്ടു പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ശനിയാഴ്ചയാണ് യുവതിയുടെ മൃതദേഹം കാട്ടില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവാണ് കൊലപാതകത്തിന് പിന്നിലെന്ന് അറിയുന്നത്. ഹരിയാന അതിര്‍ത്തിക്ക് സമീപം താനും സഹോദരൻമാരായ ധരംവീറും സത്യവാനും ചേര്‍ന്ന് സ്വീറ്റിയെ കഴുത്ത് ഞെരിച്ച് കൊന്ന് കാട്ടിലേക്ക് വലിച്ചെറിഞ്ഞുവെന്ന് ധരംവീര്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.അരുണ്‍ എന്ന ഓട്ടോഡ്രൈവറാണ് മൃതദേഹം കാട്ടിലുപേക്ഷിക്കാന്‍ പ്രതികളെ സഹായിച്ചത്. അതിന് തനിക്ക് പ്രതിഫലം ലഭിച്ചെന്നും അരുണ്‍ പറഞ്ഞു.
ഭാര്യയുടെ പെരുമാറ്റത്തില്‍ ധരംവീര്‍ തൃപ്തനല്ലായിരുന്നുവെന്നും, കാരണം ഒരു കാരണവുമില്ലാതെ മാസങ്ങളോളം അവള് വീട്ടില്‍ നിന്ന് ഒളിച്ചോടിപ്പോയിരുന്നുവെന്നും അരുണ്‍ വ്യക്തമാക്കി. അജ്ഞാതയായ ഒരു സ്ത്രീക്ക് 70,000 രൂപ നല്‍കിയാണ് ധരംവീര്‍ സ്വീറ്റിയെ വിവാഹം കഴിച്ചതെന്നും യുവതിയുടെ മാതാപിതാക്കളെക്കുറിച്ചോ കുടുംബ പശ്ചാത്തലത്തെക്കുറിച്ചോ ആര്‍ക്കും അറിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. മാതാപിതാക്കളെക്കുറിച്ചോ കുടുംബാംഗങ്ങളെക്കുറിച്ചോ സ്വീറ്റി ഒരിക്കലും സംസാരിച്ചിട്ടില്ല. ബിഹാറിലെ പട്ന സ്വദേശിയാണെന്ന് മാത്രമാണ് യുവതി പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു.ധരംവീര്‍, സത്യവാൻ, അരുണ്‍ എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുറ്റകൃത്യം നടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷ പിടിച്ചെടുത്തു.കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.