ചെങ്കണ്ണ്: പ്രത്യേക ശ്രദ്ധ വേണം

August 10, 2023
27
Views

ജില്ലയില്‍ ചെങ്കണ്ണ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ല മെഡിക്കല് ‍ ഓഫീസര് ‍ ഡോ.

ജമുന വര്‍ഗീസ് അറിയിച്ചു.

ആലപ്പുഴ: ജില്ലയില്‍ ചെങ്കണ്ണ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ല മെഡിക്കല് ‍ ഓഫീസര് ‍ ഡോ.

ജമുന വര്‍ഗീസ് അറിയിച്ചു.

ചെങ്കണ്ണ് വളരെ വേഗം പടരുന്ന രോഗമാണെങ്കിലും ശ്രദ്ധിച്ചാല്‍ തടയാന്‍ സാധിക്കും. ബാക്ടീരിയ, വൈറസ് എന്നിവ മൂലം ചെങ്കണ്ണ് ബാധിക്കാം. ചെങ്കണ്ണ് രോഗബാധ ശ്രദ്ധിക്കാതെയിരുന്നാല്‍ സങ്കീര്‍ണമാകാനും സാധ്യതയുണ്ട്. ചെങ്കണ്ണ് രോഗം ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ ചെങ്കണ്ണിനുള്ള ചികിത്സ ലഭ്യമാണ്.

കണ്ണ് ചുവക്കുക, അമിതമായി കണ്ണുനീര്‍ വരിക, കണ്‍പോളകളില്‍ വീക്കം, ചൊറിച്ചില്‍, പഴുപ്പ്, രാവിലെ എഴുന്നേല്‍ക്കുമ്ബോള്‍ പഴുപ്പ് കാരണം കണ്ണ് തുറക്കാന്‍ പ്രയാസം, പീളയടിയല്‍, കോണ്‍ടാക്‌ട് ലെന്‍സ് വെക്കുമ്ബോള്‍ അസ്വസ്ഥത എന്നിവയാണ് ചെങ്കണ്ണിന്റെ ലക്ഷണം.

ചെങ്കണ്ണ് രോഗബാധ സാധാരണ അഞ്ച് മുതല്‍ ഏഴ് ദിവസം വരെ നീണ്ടു നില്‍ക്കാം. രോഗം സങ്കീര്‍ണമായാല്‍ 14 ദിവസം വരേയും നീളാം.

ചെങ്കണ്ണ് ബാധിച്ച കുട്ടികളെ സ്‌കൂളില്‍ വിടരുത്. കുട്ടികളുള്‍പ്പെടെ എല്ലാവരും രോഗം ഭേദമാകുന്നതുവരെ വീട്ടില്‍ വിശ്രമിക്കണം. വ്യക്തി ശുചിത്വം ഉറപ്പാക്കണം. രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന സാധനത്തിലും രോഗാണു പടരാന്‍ സാധ്യതയുണ്ട്. അതിനാല്‍ രോഗം ബാധിച്ച വ്യക്തികളില്‍ നിന്നും അകലം പാലിക്കണം.

രോഗി ഉപയോഗിക്കുന്ന പേന, പേപ്പര്‍, പുസ്തകം, തൂവാല, സോപ്പ്, ടവ്വല്‍ മുതലയാവ മറ്റുള്ളവര്‍ ഉപയോഗിക്കരുത്. കൈകള്‍ കൊണ്ട് കണ്ണില്‍ സ്പര്‍ശിക്കാതിരുന്നാല്‍ രോഗം പകരുന്നത് തടയാം. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച്‌ കൈ കഴുകണം.

കൈ വൃത്തിയായി കഴുകാതെ കണ്ണിലോ മൂക്കിലോ വായിലോ തൊടരുത്. വീട്ടില്‍ ചെങ്കണ്ണ് ബാധിച്ച വ്യക്തിയുണ്ടെങ്കില്‍ കുട്ടികള്‍ക്ക് രോഗം ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കണ്ണിന് ആയാസമുണ്ടാകുന്ന ജോലികള്‍ ചെയ്യരുത്. ചികിത്സ തേടി വിശ്രമമെടുത്താല്‍ വേഗത്തില്‍ ചെങ്കണ്ണ് ഭേദമാകും.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *