ഓള് ഇന്ത്യാ പെര്‍മിറ്റ് ഉള്ള ടൂറിസ്റ്റ് വാഹനങ്ങളില്‍നിന്ന് പ്രവേശന നികുതി ഈടാക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.
ന്യൂഡല്‍ഹി: ഓള് ഇന്ത്യാ പെര്‍മിറ്റ് ഉള്ള ടൂറിസ്റ്റ് വാഹനങ്ങളില്‍നിന്ന് പ്രവേശന നികുതി ഈടാക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.
ഇതു വ്യക്തമാക്കി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു കത്തെഴുതി.
ടൂറിസ്റ്റ് വാഹനങ്ങളില്‍നിന്ന് ചില സംസ്ഥാനങ്ങള്‍ നികുതി പിരിക്കുന്നതു ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ നടപടി. ഓള് ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍ ചട്ടങ്ങള്‍ പ്രകാരമുള്ള പെര്‍മിറ്റ് ഉള്ള വാഹനങ്ങളില്‍നിന്ന് ഒരു തരത്തിലുള്ള നികുതിയും ഈടാക്കരുതെന്ന് കത്തില്‍ പറയുന്നു. രാജ്യം മുഴുവന്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നതാണ് ഇവരുടെ പെര്‍മിറ്റ് എന്നു കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മോട്ടോര്‍ വാഹന നിയമപ്രകാരം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ചട്ടങ്ങള്‍ രൂപീകരിക്കാനും അഖിലേന്ത്യാ പെര്‍മിറ്റ് അനുവദിക്കാനും കേന്ദ്ര സര്‍ക്കാരിനാണ് അധികാരം. ടൂറിസ്റ്റ് വെഹിക്കിള്‍ ചട്ടങ്ങള്‍ പ്രകാരം ഇതിനു ഫീസ് പിരിക്കുന്നതും കേന്ദ്ര സര്‍ക്കാരാണ്. രാജ്യം മുഴുവന്‍ തടസ്സമില്ലാതെ വിനോദ സഞ്ചാരികള്‍ക്കു യാത്ര ചെയ്യാനാവുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തില്‍ പെര്‍മിറ്റ് നല്‍കുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. അഖിലേന്ത്യാ പെര്‍മിറ്റ് അനുവദിക്കുമ്ബോള്‍ ഈടാക്കുന്ന ഫീസ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നുണ്ടെന്നും മന്ത്രാലയം കത്തില്‍ ഓര്‍മിപ്പിച്ചു.