ആള്‍മാറാട്ടവും ഹൈടെക്ക് കോപ്പിയടിയും കയ്യോടെ പിടികൂടിയതിനു പിന്നാലെ വി എസ് എസ് സി നടത്തിയ ടെക്‌നീഷ്യന്‍ ഗ്രേഡിലേക്കുള്ള പരീക്ഷ റദ്ദാക്കി.
തിരുവനന്തപുരം : ആള്‍മാറാട്ടവും ഹൈടെക്ക് കോപ്പിയടിയും കയ്യോടെ പിടികൂടിയതിനു പിന്നാലെ വി എസ് എസ് സി നടത്തിയ ടെക്‌നീഷ്യന്‍ ഗ്രേഡിലേക്കുള്ള പരീക്ഷ റദ്ദാക്കി.
പുതിയ പരീക്ഷയുടെ തിയ്യതി പിന്നീട് അറിയിക്കുമെന്ന് വിഎസ്‌എസിഎസി അധികൃതര്‍ അറിയിച്ചു.നേരത്തെ, പരീക്ഷ റദ്ദാക്കണമെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. പരീക്ഷ ക്രമക്കേടില്‍ ഹരിയാന സ്വദേശികളായ സുമിത് കുമാര്‍, സുനില്‍ എന്നിവരാണ് തിരുവനന്തപുരത്തു നിന്ന് കഴിഞ്ഞ ദിവസം പിടിയിലായത്.വി എസ് എസി സിയിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയില് ക്രമക്കേടുകള്‍ നടത്തിയ ഇവരെ കോട്ടന്‍ഹില്‍ സ്‌കൂളിലും പട്ടം സെന്റ് മേരീസ് സ്‌കൂളിലും ഉള്ള പരീക്ഷാകേന്ദ്രങ്ങളില്‍ നിന്നാണ് പിടി കൂടിയത്. ഹെഡ്സെറ്റും മൊബൈല്‍ഫോണും വെച്ചായിരുന്നു കോപ്പിയടി.
ചോദ്യപേപ്പര്‍ ഫോട്ടോ എടുത്ത് അയച്ച ശേഷം പുറത്ത് നിന്ന് ഹെഡ്സെറ്റ് വഴി ഉത്തരം നല്‍കുകയായിരുന്നു. മ്യൂസിയം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയും അറസ്റ്റും.അറസ്റ്റിലായവര്‍ സ്ഥിരം ക്രമക്കേട് നടത്തുന്നവരാണെന്നും മുന്‍പും ആള്‍മാറാട്ടം നടത്തിയിട്ടുണ്ടെന്നുമാണ് പോലീസ് നല്‍കുന്ന വിവരം. ഇതിനു പിന്നില്‍ ഹരിയാന കേന്ദ്രീകരിച്ചുള്ള വന്‍ സംഘമാണെന്നും പോലീസ് കണ്ടെത്തി. ചോദ്യം സ്‌ക്രീന്‍ വ്യൂവര്‍ വഴി കൈമാറി ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് വഴി കേട്ടെഴുതിപിടിയിലായ സുമിത് കുമാറും സുനിലും അപേക്ഷകരല്ലെന്നാണ് വ്യക്തമായിരിക്കുന്നത്.
അപേക്ഷകര്‍ക്കു വേണ്ടി ആല്‍മാറാട്ടം നടത്തിയാണ് ഇരുവരും പരീക്ഷയ്ക്ക് എത്തിയത്. അപേക്ഷകരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ ഇവര്‍ കൈവശം വെച്ചിരുന്നു. സുനിലിനെ മ്യൂസിയം പോലീസും സുനിത്തിനെ മെഡിക്കല്‍ കോളേജ് പോലീസുമാണ് കസ്റ്റഡിയിലെടുത്തത്.വലുപ്പം കുറഞ്ഞ ബ്ലൂ ടൂത്ത് ഹെഡ്സെറ്റാണ് ഇവര്‍ ചെവിയില്‍ വെച്ചിരുന്നത്. സുനില്‍ എഴുതിയ 75 ചോദ്യങ്ങള്‍ക്കും ശരിയായ ഉത്തരമാണ് എഴുതിയതെന്ന് പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു