പ്രമുഖര്‍ക്കും മന്ത്രിമാര്‍ക്കും പിടി വീഴും; പിഴത്തുക 5000 രൂപയെന്ന് സര്‍ക്കാര്‍

August 22, 2023
31
Views

കേരളത്തിലെ മന്ത്രിമാരുടേത് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍വാഹനങ്ങളില്‍ എല്‍.ഇ.ഡി. ലൈറ്റുകള്‍ ഉപയോഗിച്ചു കൊണ്ടുളള അലങ്കാരങ്ങള്‍ക്ക് പിഴയീടാക്കുമെന്ന് പുതിയ ഉത്തരവ്.

കേരളത്തിലെ മന്ത്രിമാരുടേത് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍വാഹനങ്ങളില്‍ എല്‍.ഇ.ഡി. ലൈറ്റുകള്‍ ഉപയോഗിച്ചു കൊണ്ടുളള അലങ്കാരങ്ങള്‍ക്ക് പിഴയീടാക്കുമെന്ന് പുതിയ ഉത്തരവ്.

അനധികൃതമായി ലൈറ്റുകള്‍ സ്ഥാപിച്ചാല്‍ 5000 രൂപയാണ് പിഴ. ഹൈക്കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍ക്കാരിൻ്റെ പുതിയ ഉത്തരവ്. നിര്‍മാണവേളയിലുള്ളതില്‍ കൂടുതല്‍ ലൈറ്റുകള്‍ വാഹനത്തില്‍ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമായിരിക്കും ഇനിമുതല്‍.

നിയോണ്‍ ലൈറ്റുകള്‍, ഫ്‌ളാഷ് ലൈറ്റുകള്‍, മള്‍ട്ടികളര്‍ എല്‍.ഇ.ഡി. എന്നിവയുടെയെല്ലാം ഉപയോഗം നിരോധിച്ചിരിക്കുകയാണ്. മന്ത്രിവാഹനങ്ങള്‍ക്കുമുകളില്‍ ബീക്കണ്‍ലൈറ്റ് ഉപയോഗിക്കുന്നതിനുളള അനുമതി നിഷേധിച്ചപ്പോഴാണ് ബമ്ബര്‍ ഗ്രില്ലില്‍ എല്‍.ഇ.ഡി. ഫ്‌ളാഷുകള്‍ ഉപയോഗിക്കാൻ തുടങ്ങിയത്. മഞ്ഞുള്ള പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് അധിക ഫോഗ് ലാമ്ബ് ഘടിപ്പിക്കുന്നതിന് ആര്‍.ടി.ഒ.മാരില്‍നിന്ന് പ്രത്യേക അനുമതി ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

എതിരേവരുന്ന വാഹനങ്ങളിലേക്ക് വെളിച്ചം വരാത്ത രീതിയിലായിരിക്കണം ഇവ വാഹനങ്ങളില്‍ ഘടിപ്പിക്കേണ്ടത്. ഇതിന്റെ വിശദാംശങ്ങള്‍ രജിസ്ട്രേഷന്‍ രേഖകളില്‍ ഉള്‍ക്കൊള്ളിക്കുകയും വേണം. ഇപ്പോള്‍ അനധികൃതമായി ലൈറ്റുകള്‍ ഘടിപ്പിച്ചിരിക്കുന്ന എല്ലാ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് എതിരേയും നടപടി എടുക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.

സംസ്ഥാന പോലീസ് മേധാവിക്കും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കും ഹൈക്കോടതി ഇതുസംബന്ധിച്ചുളള നിര്‍ദേശം നല്‍കിയിരുന്നു. എല്‍ഇഡി ഫ്ളാഷ് ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങളുടെ ഉടമകളില്‍നിന്ന് 5000 രൂപ പിഴ ഈടാക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്, സര്‍ക്കാര്‍ വാഹനങ്ങളുടെ ഉടമ സര്‍ക്കാര്‍ തന്നെയായത് കൊണ്ട് പിഴയടയ്ക്കേണ്ടത് കേരള സര്‍ക്കാര്‍ തന്നെയാണ്.

ബീക്കണ്‍ ലൈറ്റുകള്‍ വിഐപി സംസ്കാരത്തിൻ്റെ ഭാഗമാണെന്ന റിപ്പോര്‍ട്ടിൻ പ്രകാരമാണ് മന്ത്രിമാര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളില്‍ നിന്നും, എന്തിന് പ്രധാനമന്ത്രിയുടെ വാഹനത്തില്‍നിന്നടക്കം കേന്ദ്രസര്‍ക്കാര്‍ ബീക്കണ്‍ ലൈറ്റുകള്‍ നീക്കം ചെയ്തത്. സംസ്ഥാന മന്ത്രിയമാരുടെ വാഹനങ്ങളില്‍ നിന്നും നീക്കം ചെയ്യുകയും അതിന് ശേഷമാണ് ബംമ്ബറുകളില്‍ എല്‍ഈഡി ലൈറ്റുകള്‍ ഘടിപ്പിക്കാൻ ആരംഭിച്ചത്.

മോട്ടോര്‍ വാഹന വകുപ്പ് നിരവധി കാര്യങ്ങള്‍ സംസ്ഥാനത്ത് ചെയ്യുന്നുണ്ട്. അപകടങ്ങള്‍ കുറയ്ക്കുവാനും, നിയമലംഘനങ്ങള്‍ കുറയ്ക്കുവാനും ആയി. നിങ്ങള്‍ നിയമം ലംഘിച്ചില്ല എന്ന് നിങ്ങള്‍ക്ക് ഉറപ്പ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് പരാതി ഓണ്‍ലൈനായി സമര്‍പ്പിക്കാനുളള സംവിധാനം സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ നിലവില്‍വരുമെന്നാണ് കേരള എംവിഡി അറിയിച്ചിരിക്കുന്നത്.

ഓണ്‍ലൈന് പരാതികള്‍ സ്വീകരിക്കാനുളള സോഫ്റ്റുവെയറിൻ്റെ പരീക്ഷണം പൂര്‍ത്തിയായിട്ടുണ്ട്. മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്സൈറ്റില്‍ പരാതി സമര്‍പ്പിക്കാനുള്ള ലിങ്ക് ഉടൻ തന്നെ വരും. ഓണ്‍ലൈന്‍ പരാതികള്‍ അതത് ആര്‍.ടി.ഒ.മാര്‍ക്ക് കൈമാറുംവിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. വ്യാജപരാതികള്‍ ഒഴിവാക്കാന്‍ എസ്.എം.എസ്. രജിസ്ട്രേഷനും സംവിധാനമുണ്ടാകും.

കരിമ്ബട്ടിക നീക്കംചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് വേണ്ടിയും ഈ ഓണ്‍ലൈന്‍ പരാതിപരിഹാരസംവിധാനം ഭാവിയില്‍ ഉപയോഗിക്കാനാണ് തീരുമാനം. ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എ.ഐ. ക്യാമറ സംവിധാനം നിലവില്‍വന്നതോടെയാണ് തെറ്റായി പിഴചുമത്തുന്നതുസംബന്ധിച്ച്‌ പരാതി ഉയര്‍ന്നത്. പരാതി കൊടുക്കുന്നതിന് മുൻപ് രജിസ്ട്രേഷൻ രേഖകളില്‍ കൊടുത്തിരിക്കുന്ന കോണ്‍ടാക്റ്റ് നമ്ബര്‍ ശരിയാണെന്ന് ഉറപ്പു വരുത്തണം.

675 എഐ ക്യാമറകള്‍, 25 പാര്‍ക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകള്‍, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകള്‍, 4സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകള്‍, 4 മൊബൈല്‍ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തന സഞ്ചമായിരിക്കുന്നത്. സോളാര്‍ എനര്‍ജി ഉപയോഗിച്ചും 4G സംവിധാനത്തിലൂടെയുമാണ് ക്യാമറ പ്രവര്‍ത്തിക്കുന്നത്. ആറ് നിയമലംഘനങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്.

പ്രധാനമായും ഇരുചക്ര വാഹനങ്ങള്‍ (Two Wheeler) ഓടിക്കുന്നവരുടെയും പുറകില്‍ ഇരിക്കുന്നവരുടെയും ഹെല്‍മെറ്റ് ധരിക്കല്‍, ടൂവീലറുകളില്‍ മൂന്നുപേര്‍ യാത്ര ചെയ്യുന്നത്, എല്ലാ വാഹനങ്ങളിലെയും ഡ്രൈവര്‍മാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, പാസഞ്ചര്‍ കാര്‍ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെല്‍റ്റ് ഉപയോഗം എന്നിവയാണ് പ്രധാനമായി പരിശോധിക്കപ്പെടുന്നത്.

ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. ആദ്യത്തേത് സീറ്റ് ബെല്‍റ്റും, ഹെല്‍മറ്റും ധരിക്കാതെയുള്ള യാത്രയാണ്. മുൻ സീറ്റുകളിലെ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. അല്ലെങ്കില്‍ അത് ക്യാമറ കണ്ടെത്തി പിഴയടിക്കും. രണ്ടാമതായി ഇരുചക്ര വാഹനത്തില്‍ രണ്ടിലധികം പേരുടെ യാത്ര. മൂന്ന് വാഹനമോടിക്കുമ്ബോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, റെഡ് ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കല്‍, നോ പാര്‍ക്കിംഗ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം എന്നിവയാണ് നിയമലംഘങ്ങള്‍.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *