ഗൂഗിള്‍ പേ: ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

August 23, 2023
18
Views

പ്രമുഖ യുപിഐ സേവന ദാതാക്കളായ ഗൂഗിള്‍ പേയുടെ ഇന്ത്യയിലെ സേവനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി തള്ളി.

പ്രമുഖ യുപിഐ സേവന ദാതാക്കളായ ഗൂഗിള്‍ പേയുടെ ഇന്ത്യയിലെ സേവനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി തള്ളി.

ഡല്‍ഹി ഹൈക്കോടതിയാണ് ഹര്‍ജി തള്ളിയത്. നിയന്ത്രണ ചട്ടങ്ങളും സ്വകാര്യതാ നയങ്ങളും ലംഘിച്ചാണ് ഗൂഗിള്‍ പേ പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച്‌ അഡ്വ. അഭിജിത്ത് മിശ്ര ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയാണ് തള്ളിയത്.

ഗൂഗിള്‍ പേയ്ക്ക് പ്രവര്‍ത്തിക്കാൻ പേയ്മെന്റ് ആൻഡ് സെറ്റില്‍മെന്റ് സിസ്റ്റം നിയമപ്രകാരം റിസര്‍വ് ബാങ്കിന്റെ അനുമതി വേണമെന്നാണ് ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍, ഗൂഗിള്‍ പേ ഒരു തേര്‍ഡ് പാര്‍ട്ടി സേവന ദാതാക്കള്‍ മാത്രമാണെന്നും, പേ സിസ്റ്റം പ്രൊവൈഡര്‍ അല്ലെന്നും ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. അതിനാല്‍, പേയ്മെന്റ് ആൻഡ് സെറ്റില്‍മെന്റ് സിസ്റ്റം ആക്‌ട് അനുസരിച്ച്‌, റിസര്‍വ് ബാങ്കിന്റെ അനുമതി ആവശ്യമില്ല. കൂടാതെ, ഗൂഗിള്‍ പേ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാദവും ഹൈക്കോടതി തള്ളിയിട്ടുണ്ട്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *