കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസം! ജൂലൈ മാസത്തെ ശമ്ബളം ഇന്ന് ലഭിക്കും

August 23, 2023
6
Views

കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കുളള ശമ്ബളം ഇന്ന് വിതരണം ചെയ്യും.

കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കുളള ശമ്ബളം ഇന്ന് വിതരണം ചെയ്യും. ജൂലൈ മാസത്തെ ശമ്ബളമാണ് ഇന്ന് ലഭിക്കുക. ഇന്നലെ തൊഴിലാളി സംഘടന നേതാക്കളും കെഎസ്‌ആര്‍ടിസി മാനേജ്മെന്റും ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് ശമ്ബളം ഇന്ന് വിതരണം ചെയ്യാൻ തീരുമാനമായത്. ശമ്ബളത്തോടൊപ്പം ഓണം അലവൻസും നല്‍കുന്നതാണ്. ജീവനക്കാര്‍ക്ക് 2,750 രൂപയാണ് ഇത്തവണ ഓണം അലവൻസായി നല്‍കുക.

കെഎസ്‌ആര്‍ടിസിയിലെ താല്‍ക്കാലിക ജീവനക്കാര്‍ക്കും സ്വിഫ്റ്റ് കരാര്‍ ജീവനക്കാര്‍ക്കും ഉത്സവബത്തയും നല്‍കാൻ തീരുമാനമായിട്ടുണ്ട്. 1,000 രൂപയാണ് ഉത്സവബത്തയായി നല്‍കുക. അതേസമയം, ശമ്ബളം ഇന്ന് നല്‍കാൻ തീരുമാനിച്ച പശ്ചാത്തലത്തില്‍ 26-ന് തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്താൻ തീരുമാനിച്ച സമരം പിൻവലിച്ചിട്ടുണ്ട്.ഓഗസ്റ്റ് 22-നാണ് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കുള്ള ശമ്ബളം വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍, സമയബന്ധിതമായി ശമ്ബള വിതരണം നടത്തിയില്ലെങ്കില്‍ സമരവുമായി മുന്നോട്ടു പോകാനായിരുന്നു യൂണിയനുകളുടെ തീരുമാനം. അതേസമയം, ജീവനക്കാര്‍ക്കുള്ള ശമ്ബളം ഗഡുക്കളായി നല്‍കുന്ന രീതി വരും മാസങ്ങളില്‍ അംഗീകരിക്കാനാകില്ലെന്ന് യൂണിയൻ നേതാക്കള്‍ മാനേജ്മെന്റിനെ അറിയിച്ചിട്ടുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *