കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ റൂട്ടും സമയക്രമവും രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് റെയില്‍വേ ബോര്‍ഡ്.
തിരുവനന്തപുരം: കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ റൂട്ടും സമയക്രമവും രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് റെയില്‍വേ ബോര്‍ഡ്.
ചെന്നൈയില്‍ നിന്നും പുതിയ റേക്കുകള്‍ മംഗലാപുരത്തേക്കാണ് കൊണ്ടുപോയത്. പരിശോധനകള്‍ പൂര്‍ത്തിയാക്കി ട്രെയിൻ, സര്‍വീസിന് സജ്ജമാക്കാൻ പാലക്കാട് ഡിവിഷന് റയില്‍വേ നിര്‍ദേശം നല്കി.
ഇത് മംഗളുരു – എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുമെന്നാണ് സൂചന. മംഗളുരു- തിരുവനന്തപുരം, മംഗളുരു ഗോവ റൂട്ടുകളും പരിഗണയില്‍ ഉണ്ട്. ദക്ഷിണ റെയില്‍വേയിലെ റൂട്ടുകള്‍ തീരുമാനിക്കുന്ന സമിതിയാണ് അന്തിമതീരുമാനം എടുക്കുക.